കലിഫോര്‍ണിയ: കലിഫോര്‍ണിയയിലുണ്ടായ വന്‍ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 31 ആയി. മൂവായിരത്തോളം വീടുകള്‍ അഗ്നിക്കിരയായി. ഇരുന്നൂറിലധികം പേരെ കാണാതായിട്ടുണ്ട്. 68,800 ഹെക്ടര്‍ സ്ഥലം കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്.


സാന്‍ഫ്രാന്‍സിസ്‌കോയ്ക്കു വടക്കുള്ള സനാമ കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ മരണമുണ്ടായത്. 15 പേരാണ് ഇവിടെ മരിച്ചത്.  22 ഇടങ്ങളിലാണ് കാട്ടുതീ പടര്‍ന്നത്. 170 അഗ്നിരക്ഷാ വാഹനങ്ങളും 73 ഹെലിക്കോപ്റ്ററുകളും എണ്ണായിരത്തോളം അഗ്നിരക്ഷാസേനാംഗങ്ങളും തീയണയ്ക്കാനുള്ള ശ്രമത്തിലാണ്.  ഞായറാഴ്ച രാത്രിയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ 5000 ഏക്കറോളം മുന്തിരിത്തോട്ടം കത്തി നശിച്ചു.  വൈന്‍ ഉത്പാദനത്തിന് പേരുകേട്ട വടക്കന്‍ കാലിഫോര്‍ണിയയിലെ വൈന്‍ കണ്‍ട്രിയാണ് കാട്ടു തീയില്‍ കത്തിയമര്‍ന്നത്.