കൊറോണ: കാനഡ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്ക് കൊറോണ (Covid19) വൈറസ് ബാധ സ്ഥിരീകരിച്ചു. 
 
സോഫി ഗ്രിഗോയറിസിന് കൊറോണ രോഗബാധയുടെ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ പ്രധാനമന്ത്രിയായ ജസ്റ്റിന്‍ ട്രൂഡോയും സ്വന്തം വീട്ടില്‍ ഐസൊലേഷനിലായിരുന്നു.  എന്നാല്‍ രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള ഫലം ഇന്നാണ് പുറത്തുവന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ബംഗളൂരുവിലെ ഗൂഗിള്‍ ജീവനക്കാരന് കൊറോണ; ജീവനക്കാരോട് വീട്ടിലിരുന്ന്‍ ജോലി ചെയ്യാന്‍ നിര്‍ദ്ദേശം


യുകെയില്‍ നടന്ന പൊതുപരിപാടിയില്‍ സോഫി പങ്കെടുത്തതായിരുന്നു കൊറോണ ലക്ഷണങ്ങള്‍ വരാനിടയായത്. എന്നാല്‍ ഇപ്പോഴും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയില്‍ കൊറോണയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലയെന്നാണ് റിപ്പോര്‍ട്ട്.


Also read: ഭാര്യയ്ക്ക് കൊറോണയെന്ന്‍ സംശയം; കാനഡ പ്രധാനമന്ത്രി ഐസൊലേഷനില്‍


ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുന്നുണ്ടെന്നും വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ഫോണ്‍ കോളുകള്‍ വഴിയും വിര്‍ച്വല്‍ മീറ്റിങ്ങിലൂടെയും ഭരണം കൈകാര്യം ചെയ്യുന്നുണ്ടെന്നും ഓഫീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


Also read: കൊറോണ സന്ദേശം ബുദ്ധിമുട്ടിക്കുന്നോ? ഇതാ ഒരു എളുപ്പവഴി...


പ്രവിശ്യ പ്രീമിയര്‍മാരുമായും ഫസ്റ്റ് നേഷന്‍സ് നേതാക്കളുമായും ജസ്റ്റിന്‍ ട്രൂഡോ നടത്താനിരുന്ന എല്ലാ യോഗങ്ങളും റദ്ദാക്കിയിട്ടുണ്ട്. 103 ഓളം പേര്‍ക്ക് ഇതുവരെ കാനഡയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.