Cuba: Raul Castro പാർട്ടി സ്ഥാനം ഒഴിഞ്ഞു; ഇനി കാസ്ട്രോയില്ലാത്ത ക്യുബയുടെ കാലം
2018 ൽ തന്നെ അദ്ദേഹം തന്റെ പ്രസിഡന്റ് സ്ഥാനം മിഗുവൽ ഡയസ്-കാനലിന് കൈമാറിയിരുന്നു.
Cuba: റൗൾ കാസ്ട്രോ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ (Communist Party of Cuba) സ്ഥാനം ഉപേക്ഷിച്ച് വിശ്രമ ജീവിതത്തിലേക്ക് കടക്കാൻ തീരുമാനിച്ചു. വെള്ളിയാഴ്ച ആരംഭിച്ച പാർട്ടി കോൺഗ്രസിലാണ് കാസ്ട്രോ തന്റെ തീരുമാനം അറിയിച്ചത്. 60 വര്ഷങ്ങളായി അദ്ദേഹത്തിന്റെ സഹോദരൻ ഫിഡൽ കാസ്ട്രോയും അദ്ദേഹവും തുടർന്ന് വന്നിരുന്ന ഭരണമാണ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന് 89 വയസ്സാണ്.
പാർട്ടിയിൽ വര്ഷങ്ങളായി പ്രവർത്തിച്ച് നല്ല അനുഭവ പരിചയം ഉള്ളവർ തന്നെ ഭരണം ഏറ്റെടുക്കുമെന്ന് അദ്ദേഹം കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിൽ അറിയിച്ചിട്ടുണ്ട്. കാസ്ട്രോ 2016ലെ കോൺഗ്രസ് മീറ്റിംഗിൽ പഴയ തലമുറ നയിക്കുന്ന അവസാനത്തെ പാർട്ടി (Party) മീറ്റിംഗ് ഇതായിരിക്കുമെന്ന് അറിയിച്ചിരുന്നു. 1959 ൽ അമേരിക്കയുടെ സഹായത്തോടെ ഭരണം നടത്തിയിരുന്ന സിയറ മാസ്ട്രയെ താഴെയിറക്കാൻ പരിശ്രമിച്ച തലമുറ നടത്തുന്ന അവസാന പാർട്ടി സമ്മേളനമാണ് ഇതെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.
2018 ൽ തന്നെ അദ്ദേഹം തന്റെ പ്രസിഡന്റ് (President) സ്ഥാനം മിഗുവൽ ഡയസ്-കാനലിന് കൈമാറിയിരുന്നു. 5 വർഷത്തിലൊരിക്കൽ പാർട്ടിയിടെ പോളിസികളും നേതൃത്വവും വിലയിരുത്താൻ ചേരുന്ന പ്രധാന സമ്മേളനമാണ് കോൺഗ്രസ് പാർട്ടി മീറ്റിങ്. എല്ലാ 5 വർഷവും കൂടുമ്പോൾ ഈ സമ്മേളനം നിരബന്ധമായും കൂടിയിരിക്കും.
ALSO READ: ആഭ്യന്തര കലാപം രൂക്ഷം; സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി പാകിസ്ഥാൻ
2008 ലാണ് റൗൾ കാസ്ട്രോ ഫിഡൽ ക്യാസ്ട്രയിൽ നിന്ന് ഭരണം ഏറ്റെടുത്തത്. അതിന് ശേഷം അദ്ദേഹം സാമൂഹികമായും സാമ്പത്തികമായും നിരവധി മാറ്റങ്ങൾ രാജ്യത്ത് കൊണ്ട് വന്നിരുന്നു. ക്യൂബയിലെ (Cuba) പഴയ തലമുറ കാസ്ട്രോ ഭരണകാലം കഴിഞ്ഞത് ഒരു നഷ്ടമായി തന്നെ കാണുന്നവരാണ്. എന്നാൽ കാലം മാറുന്നതിനനുസരിച്ച് എല്ലാം മാറുന്നത് അംഗീകരിക്കണമെന്നും അഭിപ്രായപ്പെടുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.