കാലിഫോര്‍ണിയ: സെലിബ്രിറ്റി ഷെഫും ഫുഡ് നെറ്റ്‌വര്‍ക്ക് സ്റ്റാറും റെസ്‌റ്റോറന്റ് ശൃംഖലകളുടെ ഉടമസ്ഥനുമായ മൈക്കല്‍ ചിയാരെല്ലോ ശനിയാഴ്ച അന്തരിച്ചു.  അദ്ദേഹത്തിന് 61 വയസ്സായിരുന്നു. ശനിയാഴ്ച കാലിഫോര്‍ണിയയിലെ നാപ്പയിലെ ക്യൂന്‍ ഓഫ് ദ വാലി മെഡിക്കല്‍ സെന്ററിലായിരുന്നു മരണം സംഭവിച്ചത്.  ഗുരുതരമായ അലര്‍ജിയെ തുടര്‍ന്നുണ്ടായ അനഫിലാക്റ്റിക് ഷോക്കാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഇറ്റാലിയന്‍ സ്വാധീനമുള്ള പാചകരീതികളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടേയും പ്രശസ്തനായ വ്യക്തിയാണ് ചിയാരെല്ലെ.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: America: ന്യൂജേഴ്സിയിൽ നാലം​ഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ; ഭർത്താവ് കൊന്നതാണോയെന്ന് സംശയം


സ്വന്തം റെസ്റ്റോറന്റ് ഗ്രൂപ്പായ 'ഗ്രൂപ്പോ ചിയാരെല്ലോ'യാണ് അദ്ദേഹത്തിൻറെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. മരണസമയത്ത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ അടുത്തുണ്ടായിരുന്നെന്നും അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തരുതെന്നും വാര്‍ത്താ കുറിപ്പില്‍ റെസ്റ്റോറന്റ് ഗ്രൂപ്പ് വ്യക്തമാക്കുന്നുണ്ട്. മുന്‍ ഭാര്യ എയ്‌ലീന്‍ ഗൊര്‍ദൊന്‍, മക്കളായ എയ്ന്‍, മാര്‍ഗോക്‌സ്, ഫെലീസിയ, ജിയാന എന്നിവർ മരണസമയത്ത് മൈക്കല്‍ ചിയാരെല്ലോയുടെ അടുത്തുണ്ടായിരുന്നു.


Also Read: Hanuman Favourite Zodiacs: നിങ്ങൾ ഈ രാശിക്കാരാണോ? എങ്കിൽ ഹനുമാന്റെ കൃപ എപ്പോഴും ഉണ്ടാകും!


ചിയാരെല്ലോയുടെ ജനനം1962 ജനുവരി 26-നായിരുന്നു.  അദ്ദേഹം 1985 ലാണ് ഫുഡ് ആന്‍ഡ് വൈന്‍ മാഗസിന്റെ ഷെഫ് ദ ഇയര്‍ പുരസ്‌കാരം നേടിയത്.  ശേഷം 1987 ൽ അദ്ദേഹം തന്റെ ആദ്യ റെസ്‌റ്റോറന്റ് തുടങ്ങി.  ടോപ് ഷെഫ്, ടോപ് ഷെഫ് മാസ്റ്റേഴ്‌സ്, ദി നെക്സ്റ്റ് അയണ്‍ ഷെഫ്, ഈസി എന്റര്‍ടെയ്‌നിങ് വിത്ത് മൈക്കല്‍ ചിയാരെല്ലോ തുടങ്ങി നിരവധി ഷോകളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.  ഒപ്പം അദ്ദേഹം നിരവധി പാചക പുസ്തങ്ങള്‍ എഴുതിയിട്ടുമുണ്ട്. തുടർന്ന് 1999 ല്‍ വൈന്‍ നിര്‍മാണത്തിനും തുടക്കമിട്ടു. ചിയാരെല്ലോ ഫാമിലി വൈന്‍യാര്‍ഡ്‌സ് എന്ന പേരിലാണ് വൈന്‍ പുറത്തിറക്കിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.