ബിബിസി ചാനലിന് (BBC) നിരോധനം ഏർപ്പെടുത്തി ചൈന.  നിർദ്ദേശങ്ങൾ ലംഘിച്ച് പ്രവർത്തനം നടത്തിയതുകൊണ്ടാണ് ചാനലിനെ നിരോധിച്ചതെന്നാണ് റിപ്പോർട്ട്.  ഇക്കാര്യം നാഷണൽ റേഡിയോ ആന്റ് ടെലിവിഷൻ അഡ്മിനിസ്‌ട്രേഷനെ (NRTA) ഉദ്ധരിച്ച് ചൈനീസ് മാദ്ധ്യമമായ സിജിടിഎൻ ആണ് റിപ്പോർട്ട് ചെയ്തത്. ദേശീയ താത്പര്യത്തിന് വിരുദ്ധമായി വാർത്തകൾ നൽകിയെന്ന് ആരോപിച്ചാണ് ഈ നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾ സത്യസന്ധം ആയിരിക്കണമെന്നും ചൈനയുടെ (China) രാഷ്ട്ര താത്പര്യങ്ങളെ വേദനിപ്പിക്കാത്തതാവണമെന്നുമുള്ള നിർദ്ദേശം ബിബിസി (BBC) ലംഘിച്ചു എന്ന് അധികൃതർ വിശദീകരിക്കുന്നു. 


Also Read: China's Movements: തങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണന്ന് അമേരിക്ക,അയൽ രാജ്യങ്ങളോടുള്ള ചൈനയുടെ നിലപാടിന് കടുത്ത വിമർശനം


കൊറോണയുമായി (Corona Virus) ബന്ധപ്പെട്ട വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ തുടക്കം മുതലേ ചൈനീസ് സർക്കാർ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ  അന്വേഷണത്തിൽ ബിബിസി ഈ നിയന്ത്രണങ്ങൾ ലംഘിച്ചതായി വ്യക്തമായതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയതെന്നാണ് അധികൃതര് അറിയിച്ചിരിക്കുന്നത്.   


കൊറോണയുമായി ബന്ധപ്പെട്ട് ബിബിസി നൽകിയ വാർത്തകൾ അടിസ്ഥാന രഹിതവും വ്യാജവുമാണെന്നും ഇത്  രാജ്യതാത്പര്യത്തിന് (National Interest) വിരുദ്ധമാണെന്നും ദേശീയ ഐക്യത്തിന് ഭംഗമുണ്ടാക്കുന്നതാണെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയ  കാര്യങ്ങളൊന്നും മറ്റ് അന്താരാഷ്ട്ര മാധ്യമങ്ങളെ പോലെ ബിബിസി (BBC) പാലിക്കുന്നില്ലെന്നും പ്രസ്താവനയിൽ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.  


ബിബിസി (BBC) നിരവധി തവണ കൊറോണ വ്യാപനം കൈകാര്യം ചെയ്യുന്നതിൽ ഷീ ജിൻപിംഗ് (Xinjiang) സർക്കാർ വീഴ്ച്ചവരുത്തിയെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.  ഇതിനെതിരെയുള്ള കടുത്ത നടപടിയാണോ ചൈനീസ് ഭരണകൂടം ഇപ്പോൾ സ്വീകരിച്ച നടപടിയെന്നും സൂചനയുണ്ട്.  എന്നാൽ ഈ വിഷയത്തിൽ ബിബിസി ഇതുവരെ പ്രതികരിച്ചിട്ടില്ല.


Also Read: WHO: ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി ലോകാരോഗ്യ സംഘടന, Corona Virusന്‍റെ ഉത്ഭവം സംബന്ധിച്ച് തെളിവില്ല


ചൈനയുടെ ഈ നടപടിക്ക് പിന്നിലെ യഥാർത്ഥ കാരണം 


ഏതാനും ദിവസങ്ങൾക്ക് മുമ്പ് സിൻജിയാങ്ങിലെ (Xinjiang) തടങ്കൽ ക്യാമ്പുകളിൽ തടവിലാക്കപ്പെട്ട Uighurs Muslims നെക്കുറിച്ച് ബിബിസി ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ചൈന പത്ത് ലക്ഷം മുസ്ലീങ്ങളെ ഈ ക്യാമ്പുകളിൽ തടവിലാക്കിയിട്ടുണ്ടെന്ന് ഈ റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ ക്യാമ്പുകളിൽ താമസിക്കുന്നവരെ അടിമകളെപ്പോലെ ജോലി ചെയ്യിപ്പിക്കുന്നു, പീഡിപ്പിക്കപ്പെടുന്നു. മാത്രമല്ല ഇവിടെ പൂട്ടിയിട്ടിരിക്കുന്ന സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്നുണ്ട് എന്നൊക്കെയുള്ള ബിബിസി റിപ്പോർട്ടിന് ശേഷം അന്താരാഷ്ട്ര സമൂഹത്തിൽ ചൈനയ്ക്ക് ധാരാളം വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.  അതിനാലാണ് കമ്മ്യൂണിസ്റ്റ് സർക്കാർ ബിബിസിയോട് ഇങ്ങനൊരു നടപടി എടുത്തത്.  ഇതിനുപുറമെ കൊറോണ പകർച്ചവ്യാധിയെക്കുറിച്ചുള്ള നിരവധി ബിബിസി റിപ്പോർട്ടുകളും ചൈനയെ അസ്വസ്ഥമാക്കിയിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.