ബീജിംഗ്: ഇന്ത്യ-ചൈന അതിര്‍ത്തിയായ ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തില്‍ ചൈനീസ് സൈനീകര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് ചൈന. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഘര്‍ഷത്തില്‍ 40ലധിക൦ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നത്. ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 


ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വീരമൃത്യു; ജവാന്‍റെ കുടുംബത്തിനു 5 കോടി


സംഘര്‍ഷത്തില്‍ ചൈനീസ് സൈനീകര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി വാര്‍ത്തകള്‍ വന്നതിന് ദിവസങ്ങള്‍ക്ക് ശേഷമമാണ് ചൈനയുടെ പ്രതികരണം. അതേസമയം, സംഘർഷാവസ്ഥ നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ നിന്നും സേനാ പിൻമാറ്റത്തിന് ഇന്ത്യയും ചൈനയും ധാരണയായി. 


ഇന്നലെ നടന്ന കോർ കമാൻഡർതല ചർച്ചയിൽ പിൻവാങ്ങാൻ ഇരുസൈന്യവും തീരുമാനിച്ചതായിട്ടാണ് റിപ്പോർട്ട്. സൈനിക പിന്‍മാറ്റത്തിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം ലഭിക്കുന്നത്. 


കൊവിഡ്-19 മരുന്ന് പുറത്തിറക്കി ഇന്ത്യന്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക്, വില 3,500 രൂപ


 


കിഴക്കൻ ലഡാക്കിലെ എല്ലാ സംഘർഷ മേഖലകളിൽ നിന്നും സൈന്യത്തെ പിൻവലിക്കാനുള്ള ധാരണയുമായി ചർച്ച മുന്നോട്ടു കൊണ്ടുപോകുമെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസത്തിൽ രണ്ടാം തവണയാണ് ഇരു രാജ്യങ്ങളിലേയും സൈനിക കമാൻഡർമാർ തമ്മിൽ ചർച്ച നടത്തുന്നത്.