ബീജിംഗ്: China Covid Death:  ചൈനയിൽ ആറുമാസത്തിനുള്ളിൽ ആദ്യത്തെ കോവിഡ്19 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ തലസ്ഥാനമായ ബീജിംഗിൽ അധികാരികൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. സ്‌കൂളുകളിൽ ക്ലാസുകള്‍ അവസാനിപ്പിച്ച് വീണ്ടും ഓൺലൈനാക്കിയിരിക്കുകയാണ്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നഗരത്തിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശമായ ചായോങ്ങിലെ ഓഫീസുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടുകയും വീടിന് പുറത്തുപോകുന്നത് ഒഴിവാക്കാൻ താമസക്കാരോട് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ട്രംപ് ട്വിറ്ററിൽ തിരികെയെത്തി;വിലക്ക് മാറ്റിയത് ജനങ്ങളുടെ അഭിപ്രായം പരിഗണിച്ചെന്ന് മസ്ക്


നവംബർ 19 ന് ചൈനയില്‍ 24,435 പുതിയ കോവിഡ് കേസുകൾ  റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇത് 24,473 ആയി. ഇന്നലെ ഒരു മൂന്നുമണിവരെ 516 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നാണ് വിവരം. ആഗോളതലത്തിലെ കൊവിഡ് കണക്കുകള്‍ വച്ച് നോക്കിയാല്‍ ഇത് കുറവാണ് എന്നാൽ സീറോ-കോവിഡ് നയം നടപ്പിലാക്കുന്നത് തുടരുന്നതിനാൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കാതെ നഗര അധികാരികൾ നഗരത്തിലുടനീളം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്.  കർശനവും ശാസ്ത്രീയവും കൃത്യവുമായ രീതിയിൽ വിവിധ പ്രതിരോധ നിയന്ത്രണ നടപടികൾ നടപ്പിലാക്കി വരികയാണെന്നും. പ്രധാന മേഖലകളിലും പ്രധാന തെരുവുകളിലും ടൗൺഷിപ്പുകളിലും സാമൂഹിക പ്രതിരോധവും നിയന്ത്രണവും ശക്തിപ്പെടുത്തുകയും ജനക്കൂട്ടങ്ങളെ നിയന്ത്രിക്കുകയും ചെയ്യുമെന്നും ലിയു ബീജിംഗ് മുനിസിപ്പൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡെപ്യൂട്ടി ഡയറക്ടർ സിയാവോഫെങ് ഞായറാഴ്ച അറിയിച്ചു.


Also Read: Saturn Favorite Zodiac: ഈ രാശിക്കാർക്ക് ലഭിക്കും ശനിയുടെ അനുഗ്രഹം! ലഭിക്കും വൻ പുരോഗതി


ബീജിംഗ് ആശുപത്രിയിൽ കോവിഡ് ബാധിച്ച 87 കാരനായ ഒരാളുടെ മരണമാണ് നഗരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണ് വിവരം. ഈ മരണത്തോടെ ചൈനയിലെ മൊത്തം കൊവിഡ് മരണസംഖ്യ 5,227 ആയി. ആറ് മാസത്തിനു ശേഷമുള്ള ആദ്യത്തെ മരണമാണിത്.   ശ്വാസകോശ അണുബാധ മൂലമുണ്ടാകുന്ന സെപ്സിസ് മൂലമാണ് ഇയാൾ ശനിയാഴ്ച മരിച്ചതെന്നാണ് വിവരം. നവംബർ 11 ന് ഇയാൾക്ക് വരണ്ട ചുമയുടെ ലക്ഷണമുണ്ടായിരുന്നു പിന്നെ രണ്ട് ദിവസത്തിന് ശേഷം കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ