China Plane Crash : ചൈനയിൽ 133 യാത്രക്കാരുമായി പോയ വിമാനം തകർന്ന് വീണു
Chinese Plane Crash ഗ്വാങ്സി പ്രവശ്യയിലെ വുഷ്യുയിൽ ടെങ് കൗണ്ടിയിൽ വിമാനം തകർന്ന് വീഴുകയായിരുന്നുയെന്ന്. രക്ഷപ്രവർത്തനം തുടരുന്നുയെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബെയ്ജിങ് : ചൈനയിൽ 133 യാത്രക്കാരുമായി പോയ യാത്രവിമാനം തകർന്ന് വീണു. കൺമിങ്ങിൽ നിന്ന് ഗ്വാങ്ചൂവിലേക്ക് പോയ ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737 യാത്ര വിമാനമാണ് തകർന്ന് വീണത്.
ഗ്വാങ്സി പ്രവശ്യയിലെ വുഷ്യുയിൽ ടെങ് കൗണ്ടിയിൽ വിമാനം തകർന്ന് വീഴുകയായിരുന്നു. രക്ഷപ്രവർത്തനം തുടരുന്നുയെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ALSO READ : കാർഗോ സെക്ഷനിൽ നിന്ന് പുക; ഡൽഹി-ദോഹ വിമാനം കറാച്ചിക്ക് വഴിതിരിച്ചുവിട്ടു
ചൈനീസ് പ്രാദേശിക സമയം ഇന്ന് മാർച്ച് 21 ഉച്ചയ്ക്ക് 13.11 കൺമിങ്ങിൽ നിന്ന് പുറപ്പെട്ട വിമാനം 15.05 ഗ്വാങ്ചൂവിൽ എത്തിച്ചേരണ്ടതായിരുന്നു.
അതേസമയം ഇന്ന് മാർച്ച് 21ന് ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് തിരിച്ച ഖത്തർ എയർവേയ്സ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കറാച്ചിയിലേക്ക് വഴിതിരിച്ച് വിട്ടിരുന്നു. QR579 എന്ന വിമാനത്തിനാണ് സാങ്കേതി പ്രശ്നം അനുഭവപ്പെട്ടത്. പുലർച്ചെ 3.50-ന് ഡൽഹി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിന്റെ കാർഗോ സെക്ഷനിൽ നിന്ന് പുക ഉയർന്നതിനെ തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കാൻ പൈലറ്റുമാർ തീരുമാനിച്ചത്. 5.30ന് വിമാനം കറാച്ചിയിൽ സുരക്ഷിതമായി ഇറക്കാൻ പൈലറ്റുമാർക്ക് സാധിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക