`ഞങ്ങളോടൊപ്പം ചേരൂ, ദൈവത്തിന്റെ വിശുദ്ധ കൊറോണ ബാധിക്കൂ` -ഭക്തരോട് ദേവാലയം
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഫ്ലോറിഡയില്‍ കൊറോണ വൈറസ് കേസുകള്‍ വര്‍ധിക്കുകയാണ്. ജൂലൈ 17 വരെയുള്ള കണക്കുകള്‍ പ്രകാരം 316,000 കേസുകളും 4,000 മരണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഫ്ലോറിഡയില്‍ കൊറോണ വൈറസ് കേസുകള്‍ വര്‍ധിക്കുകയാണ്. ജൂലൈ 17 വരെയുള്ള കണക്കുകള്‍ പ്രകാരം 316,000 കേസുകളും 4,000 മരണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതിനിടെ, ആളുകളെ പള്ളിയിലേക്ക് ആകര്‍ഷിക്കാന്‍ വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മിൽട്ടണിലെ വെസ്റ്റ്മിൻസ്റ്റർ പ്രെസ്ബൈറ്റീരിയൻ ദേവാലയം. 'ഞങ്ങളോടൊപ്പം ചേരുക, ദൈവത്തിന്റെ വിശുദ്ധ കൊറോണ ബാധിക്കുക’ എന്ന ബോര്‍ഡാണ് പള്ളിയുടെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്നത്.
അടിവസ്ത്രത്തിന് നീളമില്ല; വഞ്ചനാക്കുറ്റത്തിന് പരാതി നല്‍കി 46കാരന്‍!!
പള്ളിയുടെ ഭാഗത്ത് നിന്നുമുണ്ടായ ഈ പ്രവൃത്തിയില്‍ നഗരവാസികള്‍ ആകെ നിരാശരായിരിക്കുകയാണ്. 'നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു' -നഗരവാസികളില്‍ ഒരാള്‍ പറയുന്നു.'ആരെങ്കിലും ഇങ്ങനെ ഒരു ബോര്‍ഡ് വയ്ക്കുമെന്ന് ഒരിക്കലും കരുതിയില്ല. ഞാന്‍ തെറ്റായി വായിച്ചതാകാം എന്നാണ് ആദ്യം കരുതിയത്.' -മറ്റൊരാള്‍ പറഞ്ഞു.
നാസിക്കില്‍ നിന്നും 'പി നള്‍' രക്തമെത്തി, ഇനി അനുഷ്കയുടെ ശാസ്ത്രക്രിയ!!
എന്നാല്‍, ഇതെല്ലം ഒരു തെറ്റിദ്ധാരണയാണെന്നാണ് സഭാ ഡീന്‍ പറയുന്നത്. 'ആളുകളെ പള്ളിയിലേക്ക് വരാന്‍ പ്രോഹത്സഹിപ്പിക്കുന്നതിനൊപ്പം സാമൂഹിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും സഭ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്.'' -ഡീന്‍ പറഞ്ഞു. എന്നാല്‍, നഗരവാസികളും സഭാംഗങ്ങളും പ്രകോപിതരായതോടെ ബോര്‍ഡ് മാറ്റി സ്ഥാപിച്ചു. 'ദൈവത്തിന്റെ സന്തോഷവാർത്തയ്ക്കായി ഞങ്ങളോടൊപ്പം ചേരുക’ എന്നാണ് പുതിയ ബോര്‍ഡ്.