പ്രത്യേക കാലാവസ്ഥയിൽ മാത്രം വരുന്ന രോഗമല്ല കോറോണ: WHO
ഈ മഹാമാരി ഒരു വലിയ തരംഗമാകുവാന് പോകുകയാണെന്നും രോഗവ്യാപനം ചിലപ്പോൾ കുറയാം അല്ലെങ്കിൽ കൂടാം എന്നും WHO വ്യക്തമാക്കിയിട്ടുണ്ട്.
ജനീവ: പ്രത്യേക കാലാവസ്ഥയിൽ മാത്രം വരുന്ന ഒരു രോഗമല്ല കോറോണയെന്ന് ലോകാരോഗ്യ സംഘടന. വേനൽക്കാലത്ത് അമേരിക്കയിൽ ഉണ്ടായ കോറോണ കേസുകളുടെ വർദ്ധനവ് ചൂണ്ടിക്കാട്ടിയാണ് ലോകാരോഗ്യ സംഘടന ഇപ്രകാരം വ്യക്തമാക്കിയത്.
ഈ വൈറസ് എല്ലാ കാലാവസ്ഥയേയും ഇഷ്ടപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ലോകാരോഗ്യ സംഘടന ഇത് ഒരു [പുതിയ വൈറസ് ആണെന്നും വളരെ വ്യത്യസ്തമായാണ് പെരുമാറിയതെന്നും വേനൽക്കാലത്ത് എല്ലാവർക്കും ഒരു പ്രശ്നമാണെങ്കിലും വൈറസിന് ഒരു പ്രത്യേക കാലാവസ്ഥയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഈ മഹാമാരി ഒരു വലിയ തരംഗമാകുവാന് പോകുകയാണെന്നും രോഗവ്യാപനം ചിലപ്പോൾ കുറയാം അല്ലെങ്കിൽ കൂടാം എന്നും WHO വ്യക്തമാക്കിയിട്ടുണ്ട്.
Also read: പോംപിയോയുടെ വാദം അസത്യവും അംഗീകരിക്കാൻ കഴിയാത്തതും: WHO
അതുകൊണ്ടുതന്നെ ഈ രോഗവ്യാപനം എങ്ങനെ കുറയ്ക്കാം എന്നാണ് നമ്മൾ നോക്കേണ്ട പ്രധാന കാരണമെന്നും WHO പറഞ്ഞു. അതിനായി ആളുകൾ കൂട്ടംകൂടുന്നത് നിയന്ത്രിക്കണമെന്നും ശൈത്യക്കാലത്ത് ഇൻഫക്ഷൻ രോഗങ്ങൾ പടരുന്നപോലെ കോറോണയും പടർന്നാലോ എന്നൊരു ആശങ്കയും WHO പങ്കുവെച്ചിട്ടുണ്ട്.