പോംപിയോയുടെ വാദം അസത്യവും അംഗീകരിക്കാൻ കഴിയാത്തതും: WHO

ലോകത്തിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതുമാത്രമാണ് ഞങ്ങളുടെ ഏക ലക്ഷ്യമെന്നും അതിനിടെ നടക്കുന്ന ഇത്തരം പ്രചാരണങ്ങൾ തങ്ങളുടെ ലക്ഷ്യത്തെ മാറ്റിമറിക്കില്ലയെന്നും അദ്ദേഹം പറഞ്ഞു.     

Last Updated : Jul 24, 2020, 01:29 PM IST
പോംപിയോയുടെ വാദം അസത്യവും അംഗീകരിക്കാൻ കഴിയാത്തതും: WHO

ജനീവ:  അമേരിക്കയെ വിമർശിച്ച് ലോകാരോഗ്യ സംഘടന വീണ്ടും രംഗത്ത്.  അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രസ്താവനയ്ക്കെതിരെയാണ് WHO മേധാവി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.     

Also read: അമ്മ വികസിപ്പിച്ച വാക്സിന്‍, പരീക്ഷണം മക്കളില്‍....

ലോകാരോഗ്യ സംഘടന ചൈനയുടെ ശമ്പളം വാങ്ങി പണിയെടുക്കുന്നവരാണെന്നും ബ്രിട്ടണിലേയും അമേരിക്കയിലേയും മരണമടഞ്ഞ എല്ലാവരുടെയും മുഴുവൻ ഉത്തരവാദിത്വം WHO ഏറ്റെടുക്കണമെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു.  ബ്രിട്ടൺ സന്ദർശനത്തിലാണ് അദ്ദേഹം ഇപ്രകാരം WHO ക്കെതിരെ പറഞ്ഞത്.  

Also read:രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി: ഹർജിയിൽ വിധി പറയുന്നത് വൈകും 

ഈ പ്രസ്താവനകൾ തീർത്തും അസത്യവും അംഗീകരിക്കാൻ സാധിക്കാത്തതുമാണെന്ന് WHO മേധാവി വ്യക്തമാക്കിയിരിക്കുകയാണ്. മാത്രമല്ല ഈ പ്രസ്താവനയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.  ലോകത്തിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതുമാത്രമാണ് ഞങ്ങളുടെ ഏക ലക്ഷ്യമെന്നും അതിനിടെ നടക്കുന്ന ഇത്തരം പ്രചാരണങ്ങൾ തങ്ങളുടെ ലക്ഷ്യത്തെ മാറ്റിമറിക്കില്ലയെന്നും WHO മേധാവി പറഞ്ഞു.        

Trending News