ന്യൂയോർക്ക്: കോവിഡ് (Covid19) മഹാമാരി ലോകമെമ്പാടും താണ്ഡവം ആടാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായെങ്കിലും ഇതുവരെ ഇതിന് കൃത്യമായ ഒരു  മരുന്നുകളും കണ്ടെത്തിയിട്ടില്ല. കൊറോണ വാക്സിൻ (Corona vaccine) നിർമ്മിക്കുന്നതിനായി രാജ്യമെമ്പാടും തീവ്ര പരിശ്രമം നടക്കുന്നതിനിടയിലാണ്  വെറും 24 മണിക്കൂറിനുള്ളിൽ കൊറോണയെ സുഖപ്പെടുത്താൻ (Corona Treatment) കഴിയുന്ന ഒരു മരുന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി എന്ന റിപ്പോർട്ട് വരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മരുന്നിന് കൊറോണയെ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയുമെന്നാണ്  ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. ഈ മരുന്നിന്റെ പേര് MK-4482/EIDD-2801 എന്നാണ് ഇതിനെ എളുപ്പത്തിനായി മൊൽനുപിരവിർ (Molnupiravir) എന്നും വിളിക്കുന്നു.


Also read: Covid19 vaccine: ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി Pfizer 


കൊറോണയുടെ ചികിത്സയിൽ ഗെയിം ചേഞ്ചറായിരിക്കും Molnupiravir


കൊറോണ രോഗികളിലേക്ക് (Corona virus)  അണുബാധ പടരുന്നത് തടയാനും വരാനിരിക്കുന്ന ഗുരുതരമായ രോഗങ്ങൾ തടയാനും മൊൽനുപിരാവിറിന് (Molnupiravir)കഴിയുമെന്ന് ജേണൽ ഓഫ് നേച്ചർ മൈക്രോബയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. കൊറോണ ചികിത്സയ്ക്കായി (Corona Treatment) ഇതാദ്യമായാണ് ഓറൽ മെഡിസിൻ പ്രദർശിപ്പിക്കുന്നതെന്ന് ഈ പഠനത്തിന്റെ രചയിതാവ് റിച്ചാർഡ് പ്ലമ്പർ പറയുന്നു. കൊറോണ ചികിത്സയിൽ MK-4482 / EIDD-2801 ഒരു ഗെയിം ചേഞ്ചർ ആണെന്ന് തെളിയുമെന്നും അദ്ദേഹം പറയുന്നു. 


ഇൻഫ്ലുവൻസ ഇല്ലാതാക്കുന്നതിൽ ഫലപ്രദമാണ്


ഈ മരുന്ന് കണ്ടെത്തിയത് ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഒരു ഗവേഷണ സംഘമാണ്. പ്രാഥമിക ഗവേഷണത്തിൽ ഇൻഫ്ലുവൻസ പോലുള്ള മാരകമായ പലതരം ഫ്ലൂവിനേയും ഇല്ലാതാക്കാൻ ഈ മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനുശേഷം ഫെററ്റ് മോഡലിലൂടെ (Ferret model) SARS-CoV-2 ബാധിക്കുന്നത് തടയാൻ ഗവേഷണം നടത്തി. ഈ ഗവേഷണം നടത്താൻ ശാസ്ത്രജ്ഞർ ആദ്യം കൊറോണ വൈറസ് ചില മൃഗങ്ങളിൽ പടർത്തുകയും ശേഷം ഈ മൃഗങ്ങൾക്ക് കൊറോണ വൈറസ് പിടിക്കുകയും അവരുടെ മൂക്കിലൂടെ വൈറസ് പുറത്തുവരാൻ തുടങ്ങിയ ഉടനെതന്നെ അവർക്ക് എംകെ -4482 / ഇഐഡിഡി -2801 എന്ന മൊൽനുപിരാവിർ (Molnupiravir) എന്ന മരുന്ന് നൽകി.   ശേഷം രോഗം ബാധിച്ച ഈ മൃഗങ്ങളെ ആരോഗ്യമുള്ള മൃഗങ്ങളുമായി ഒരേ കൂട്ടിൽ ആക്കുകയും ചെയ്തു.  


Also read: ആദ്യഘട്ട കോവാക്സിൻ ഡോക്ടർമാരടക്കം 30 കോടി പേർക്ക്!!


24 മണിക്കൂറിനുള്ളിൽ രോഗികളെ സുഖപ്പെടുത്തും


മറ്റൊരു ഗവേഷക എഴുത്തുകാരൻ ജോസഫ് വോൾഫ് പറയുന്നതനുസരിച്ച് രോഗബാധയുള്ള മൃഗങ്ങളുടെ കൂടെ ഒരേ കൂട്ടിൽ ഉണ്ടായിരുന്ന മറ്റ് ആരോഗ്യമുള്ള മൃഗങ്ങളിലൊന്നും അണുബാധ പടർന്നിട്ടില്ലയെന്നാണ്. അതുകൊണ്ടുതന്നെ കൊറോണ (Corona virus) ബാധിച്ച രോഗികളിൽ മൊൽനുപിരാവിർ (Molnupiravir) മരുന്ന് ഉപയോഗിച്ചാൽ 24 മണിക്കൂറിനുള്ളിൽ രോഗിയിൽ അണുബാധ അപ്രത്യക്ഷമാകുമെന്നാണ് റിപ്പോർട്ട്.