ആദ്യഘട്ട കോവാക്സിൻ ഡോക്ടർമാരടക്കം 30 കോടി പേർക്ക്!!

സൗജന്യമായി വാക്സിൻ നൽകാനാണ് നിലവിലെ സർക്കാർ പദ്ധതി.

Written by - Sneha Aniyan | Last Updated : Nov 8, 2020, 10:52 AM IST
  • പ്രതീക്ഷിച്ചതിലും നേരത്തെ കോവാക്സിൻ പുറത്തിറങ്ങുമെന്ന് ഏകദേശം സൂചന ലഭിച്ചതിനെ തുടർന്ന് വിതരണ നടപടികൾക്കൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ.
ആദ്യഘട്ട കോവാക്സിൻ ഡോക്ടർമാരടക്കം  30  കോടി പേർക്ക്!!

ന്യൂഡൽഹി: കൊറോണ വൈറസി(Corona Virus)നെതിരെ ഇന്ത്യ വികസിപ്പിക്കുന്ന കോവാക്സിൻ ആദ്യ  ഘട്ടത്തിൽ നൽകുക ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളുമടക്കം   30  കോടി പേർക്ക്!

പ്രതീക്ഷിച്ചതിലും നേരത്തെ കോവാക്സിൻ (Covaxin) പുറത്തിറങ്ങുമെന്ന് ഏകദേശം സൂചന ലഭിച്ചതിനെ തുടർന്ന് വിതരണ  നടപടികൾക്കൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇന്ത്യയിൽ ലഭ്യമാക്കുന്ന  ആദ്യ  വാക്സിനാക്കാനാണ്  കോവാക്സിന്റെ  ശ്രമം. ഏതെല്ലാം ആളുകൾക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകേണ്ടത് ആർക്കൊക്കെയാണ്  എന്നതുൾപ്പടെയുള്ള കാര്യങ്ങളാണ് സർക്കാർ തീരുമാനിച്ചത്. 

ALSO READ ||  'പഞ്ചരത്ന'ങ്ങളിൽ മൂന്നു പേർ കണ്ണന് മുന്നിൽ വിവാഹിതരായി

സൗജന്യമായി വാക്സിൻ നൽകാനാണ് നിലവിലെ സർക്കാർ പദ്ധതി. വാക്സിൻ നൽകേണ്ടവരുടെ  പട്ടിക കൈമാറാൻ  സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ആധാർ കാർഡ് വഴി ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുമെങ്കിലും ആധാർ ഇല്ലാത്തവർക്കും വാക്സിൻ ലഭിക്കും. ആധാറിന്‌ പകരമായി ഫോട്ടോ പതിച്ച ഏതെങ്കിലും ആംഗീകൃത  തിരിച്ചറിയൽ രേഖ മതിയാകും. 

മൂന്നു  വിഭാഗങ്ങളായി തിരിച്ചാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ  ലഭ്യമാക്കുക. ഡോക്ടർമാർ, നഴ്സുമാർ, ആശാ വർക്കർമാർ, MBBS വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള ഒരു കോടി പേരാണ് ആദ്യ വിഭാഗം. രണ്ടു കോടി ആളുകൾ ഉൾപ്പെടുന്ന മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, പോലീസ് ജീവനക്കാരും  സൈനീകരുമാണ് രണ്ടാം വിഭാഗം. ഹൈ  റിസ്ക് വിഭാഗത്തിൽപ്പെട്ട 50 വയസിനു മുകളിലുള്ളവരാണ്  മൂന്നാം വിഭാഗം. മറ്റു രോഗങ്ങൾ ബാധിച്ച് അവസ്ഥയിൽ കഴിയുന്ന 50  വയസിനു താഴെയുള്ളവർ നാലാം വിഭാഗം.

Trending News