ലണ്ടൻ: കൊറോണ വാക്‌സിനേഷൻ ലോകത്തിൽ ആദ്യമായി സ്വീകരിച്ച വ്യക്തി വില്യം ബിൽ ഷേക്‌സ്പിയർ അന്തരിച്ചു. എൺപത്തിയൊന്ന് വയസായിരുന്നു.  വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു മരണം.  


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യമായി കൊറോണ വാക്‌സിൻ സ്വീകരിച്ച പുരുഷൻ എന്ന റെക്കോഡുമായി ചരിത്രത്തിലിടം നേടിയാണ് വില്യം ബിൽ ഷേക്‌സ്പിയർ ഈ ലോകത്തിൽ നിന്നും വിട പറയുന്നത്.   കഴിഞ്ഞ വർഷം ഡിസംബർ എട്ടിന് വില്യം ഷേക്സ്പിയർ ആഗോള തലക്കെട്ടുകളിൽ ഇടം നേടിയിരുന്നു. 


Also Read: ആദിവാസി ബാലികയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കീഴടങ്ങി 


 


അന്നായിരുന്നു കോവെൻട്രി യൂണിവേഴ്‌സിറ്റി ആശുപത്രിയിൽവെച്ച് ഇദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്. 91 കാരിയായ മാർഗരറ്റ് കീനൻ (Margaret Keenan) ആണ് ആദ്യമായി വാക്‌സിൻ സ്വീകരിച്ചത്. ഇവർക്ക് തൊട്ട് പിന്നാലെയാണ് ഷേക്‌സ്പിയറും വാക്‌സിനെടുത്തത്.


വാർവിക്ഷയറിൽ താമസക്കാരനായ ഇദ്ദേഹം ഫൈസർ വാക്‌സിനാണ് (Pfizer-BioNTech) സ്വീകരിച്ചത്. വാക്‌സിൻ സ്വീകരിച്ച അതേ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യവും. മസ്തിഷ്‌കാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്.


Also Read: Cyclone Yaas: യാസ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിൽ 


റോൾസ് റോയ്‌സ് കമ്പനി ജീവനക്കാരനും പാരിഷ് കൗൺസിലറും (Parish Councillor) ആയിരുന്നു വില്യം. ഭാര്യയും രണ്ട് മക്കളും പേരക്കുട്ടികളും അടങ്ങുന്നതാണ് വില്യമിന്റെ  കുടുംബം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക