Coronavirus : കോവിഡ് നവജാത ശിശുക്കളുടെയും ജീവനെടുക്കുന്നു : പഠന റിപ്പോർട്ട്
സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) നടത്തിയ പഠനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
Washington : കോവിഡ് (Covid 19) രോഗബാധ നവജാത ശിശു മരണം (Stillbirth) രണ്ടിരട്ടി വർധിപ്പിച്ചതായി പഠനം സൂചിപ്പിക്കുന്നു. എന്നാൽ കോവിഡ് ഡെൽറ്റ വേരിയന്റ് (Covid Delta Variant) മൂലമുള്ള രോഗബാധ വർധിച്ചതിനെ ശേഷം നവജാത ശിശുമരണനിരക്ക് നാലിരട്ടി വർധിച്ചതായും പഠനം സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച പുറത്ത് വിട്ട അമേരിക്കൻ പഠനമാണ് ഈ വിവരങ്ങൾ പുറത്ത് വിട്ടത്.
സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) നടത്തിയ പഠനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. 2020 മാർച്ചിനും 2021 സെപ്റ്റംബറിനുമിടയിൽ 1.2 ദശലക്ഷത്തിലധികം ഡെലിവറികളെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം. ഒരു യുഎസ് ആശുപത്രി ഡാറ്റാബേസിൽ നിന്നുള്ള വിവരങ്ങൾ പ്രകാരമാണ് പഠനം.
പഠനം അനുസരിച്ച് ഉണ്ടായ പ്രസവങ്ങളിൽ 0.65 ശതമാനം പേർക്ക് ചാപിള്ളയാണ് ജനിച്ചത്. അതായത് ഏകദേശം 8,154 ചാപിള്ളകളാണ് ജനിച്ചത്. പഠനം അനുസരിച്ച് കോവിഡ് ഡെൽറ്റ വേരിയന്റ് പടരാൻ ആരംഭിച്ചതിന് ശേഷം ചാപിള്ള ജനിക്കുന്ന കണക്ക് 1.47 ഇരട്ടിയായി വർധിച്ചു,
വീക്കം ഉണ്ടാകുന്നതോ, മറുപിള്ളയിലേക്ക് രക്തപ്രവാഹം കുറയുന്നതോ ആകാം ചാപ്പിള്ള ജനിക്കുന്ന സാഹചര്യം വർധിപ്പിക്കുന്നതെന്ന് പഠനം സൂചിപ്പിക്കുന്നു. കോവിഡ് -19 രോഗബാധയുള്ളവരുടെ പ്രസവങ്ങളിൽ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം, ഗർഭാശയത്തിൽ നിന്ന് മറുപിള്ള വേർപിരിയൽ, സെപ്‌സിസ്, ഷോക്ക്, ജീവന് ഭീഷണിയായ ശ്വാസകോശ ക്ഷതം തുടങ്ങിയ അവസ്ഥകൾ കണ്ടുവരുന്നുണ്ട്. ഇത് മരണനിരക്ക് കൂടാനും കരണമാകാറുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...