Chemical Castration: ഈ രാജ്യത്ത് ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ഇനി രക്ഷയില്ല, വന്ധ്യംകരണത്തിന് അനുമതി

രാജ്യത്ത് ബലാത്സംഗ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  കര്‍ശന നിയമനിര്‍മ്മാണം നടത്തി  പാക്കിസ്ഥാന്‍. 

Written by - Zee Malayalam News Desk | Last Updated : Nov 18, 2021, 06:16 PM IST
  • രാജ്യത്ത് ബലാത്സംഗ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയമനിര്‍മ്മാണം നടത്തി പാക്കിസ്ഥാന്‍.
  • ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് നിര്‍ബന്ധിത വന്ധ്യംകരണത്തിന് ( Chemical Castration) നല്‍കുന്ന നിയമം പാക്‌ പാര്‍ലമെന്‍റ് പാസാക്കി.
Chemical Castration: ഈ രാജ്യത്ത് ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ഇനി രക്ഷയില്ല, വന്ധ്യംകരണത്തിന് അനുമതി

Islamabad: രാജ്യത്ത് ബലാത്സംഗ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  കര്‍ശന നിയമനിര്‍മ്മാണം നടത്തി  പാക്കിസ്ഥാന്‍. 

ബലാത്സംഗ കേസിലെ  പ്രതികള്‍ക്ക് നിര്‍ബന്ധിത  വന്ധ്യംകരണത്തിന്  (Chemical Castration) നല്‍കുന്ന നിയമം പാക്‌ പാര്‍ലമെന്‍റ്  പാസാക്കി.   

കെമിക്കൽ കാസ്ട്രേഷൻ  (Chemical Castration) എന്നത്  sexual activities കുറയ്ക്കുന്നതിനുള്ള മയക്കുമരുന്ന് ഉപയോഗമാണ്. ഇപ്പോള്‍ പാക്കിസ്ഥാനെക്കൂടാതെ,  ദക്ഷിണ കൊറിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലും  അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും ഇത് നിയമപരമായ ശിക്ഷാരീതിയാണ്.

രാജ്യത്ത്  സ്ത്രീകളുടേയും കുട്ടികളുടേയും നേര്‍ക്ക്‌ നടക്കുന്ന ലൈംഗിക പീഡനങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പാക്കിസ്ഥാന്‍  പാര്‍ലമെന്‍റ് ഇത്തരമൊരു ശക്തമായ നിയമനിര്‍മ്മാണത്തിന്  മുതിര്‍ന്നത്.  സ്ത്രീകള്‍ക്കും  കുട്ടികള്‍ക്കുമെതിരെയുള്ള  ഇത്തരം  കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നത്.  

Also Read: Balussery Rape case | ബാലുശ്ശേരി പീഡന കേസ്, പ്രതിയെ പിടികൂടി പോലീസ്

ക്രിമിനൽ ലോ (ഭേദഗതി) ബിൽ 2021 ബില്ലിനൊപ്പം  (Criminal Law (Amendment) Bill 2021) മറ്റ് 33 ബില്ലുകളും പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനം ബുധനാഴ്ച പാസാക്കി. 1860ലെ പാക്കിസ്ഥാൻ പീനൽ കോഡും 1898ലെ ക്രിമിനൽ നടപടി ചട്ടവും ഭേദഗതി ചെയ്യാൻ ശ്രമിക്കുന്നതായി പാക്‌  മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

കെമിക്കൽ കാസ്ട്രേഷൻ  (Chemical castration) വഴി  ഒരു വ്യക്തി തന്‍റെ ജീവിതത്തിന്‍റെ  പിന്നീടുള്ള ഘട്ടങ്ങളില്‍ യാതൊരു വിധത്തിലും  ലൈംഗിക ബന്ധത്തില്‍  ഏർപ്പെടാൻ കഴിവില്ലാത്തവനാക്കി മാറ്റുന്നതാണ് ഈ  നിയമം.  മെഡിക്കല്‍ ബോര്‍ഡിന്‍റെ മേല്‍നോട്ടത്തിലാവും നിയമം നടപ്പാക്കുക, റിപ്പോര്‍ട്ടില്‍ പറയുന്നു.  

മുന്‍പ്  ലൈംഗികാതിക്രമ കേസുകള്‍   വേഗത്തിൽ തീർപ്പുകൽപ്പിക്കുന്നതിനുമുള്ള നിയമത്തിനും പാക്‌  പാര്‍ലമെന്‍റ്  അംഗീകാരം  നല്‍കിയിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News