Covaxin : ജനിതകമാറ്റം വന്ന വൈറസിനെതിരെ കോവാക്സിൻ ഫലപ്രദമെന്ന് അമേരിക്ക
വാക്സിൻ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ശരീരത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും കൊവിഡിനെതിരെയുള്ള മികച്ച പ്രതിവിധിയാണ് കോവാക്സിൻ
ന്യൂയോര്‍ക്ക്: കോവിഡ് (COVID 19) പ്രതിരോധത്തിന് ഇന്ത്യയുടെ കോവാക്സിൻ ഫലപ്രദമെന്ന് അമേരിക്ക. ജനിതകമാറ്റം സംഭവിച്ച വൈറസിനെ പ്രതിരോധിക്കാനും കോവാക്സിൻ ഫലപ്രദമാണെന്നും അമേരിക്ക വ്യക്തമാക്കി.ജനിതകമാറ്റം സംഭവിച്ച ബി1617 വൈറസുകളെയാണ് നിര്‍വീര്യമാക്കുന്നതിലാണ് കോവാക്സിൻ ഫലപ്രദമെന്ന് കണ്ടെത്തിയിരിക്കുന്നത്.
വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവും അമേരിക്കയിലെ (America) പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധനുമായ ഡോ. ആന്റണി ഫൗച്ചിയാണ് വാക്സിനുമായി ബന്ധപ്പെട്ട് അഭിപ്രായപ്പെട്ടത്. ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങളും അമേരിക്ക നടത്തുന്നുണ്ട്.
ഇന്ത്യയിലെ നിലവിലെ അതിരൂക്ഷമായ പ്രശ്നങ്ങൾക്ക് വാക്സിനേഷൻ തന്നെയാണ് പെട്ടെന്നുള്ള പ്രതിവിധി. വാക്സിൻ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ശരീരത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും കൊവിഡിനെതിരെയുള്ള മികച്ച പ്രതിവിധിയാണ് കോവാക്സിനെന്നും അദ്ദേഹം പറഞ്ഞു.
യു.എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അലര്‍ജി ആന്‍ഡ് ഇന്‍ഫക്റ്റിയസ് ഡിസീസ് ഡയറക്ടര്‍ കൂടിയാണ് ഡോ. ആന്റണി ഫൗച്ചി.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും (Virology) സഹകരണത്തോടെ ഭാരത് ബയോടെക്കാണ് ഇന്ത്യയില്‍ കോവാക്സിന്‍ ഉത്പാദിപ്പിക്കുന്നത്.
ALSO READ : Travel Ban : യുഎഇയും ഇന്ത്യക്ക് വിലക്കേർപ്പെടുത്തി, നേപ്പാൾ വഴി പോകാൻ സൗകര്യമൊരുക്കി വിദേശകാര്യ.മന്ത്രാലയം
അതേസമയം രാജ്യത്ത് വാക്സിൻ ക്ഷാമം അതിരൂക്ഷമായി തുടരുകയാണ്. മിക്ക സംസ്ഥാനങ്ങളും വാക്സിനുകൾക്ക് കമ്പനികളെ സമീപിച്ചിട്ടുണ്ടെങ്കിലും സമയ ബന്ധിതമായി വാക്സിൻ നിർമ്മിച്ച് വിതരണം ചെയ്യുക എന്നത് താരതമ്യേനെ ശ്രമകരമായ കാര്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...