Covid 19 Delta Outbreak : കോവിഡ് രോഗബാധ കുറഞ്ഞതിനെ തുടർന്ന് ലോക്ഡൗൺ പിൻവലിക്കാൻ ഒരുങ്ങി മെൽബൺ
ഡെൽറ്റ വകഭേദം മൂലമുള്ള കോവിഡ് രോഗബാധ പിടിച്ച് നിർത്താൻ ആയതിനെ തുടർന്നാണ് തീരുമാനം എന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Sydney : കോവിഡ് രോഗബാഹ്ദയുടെ തോത് കുറഞ്ഞതോടെ മെൽബൺ ലോക്ഡൗൺ പിൻവലിക്കാൻ ഒരുങ്ങുന്നു. ഡെൽറ്റ വകഭേദം മൂലമുള്ള കോവിഡ് രോഗബാധ പിടിച്ച് നിർത്താൻ ആയതിനെ തുടർന്നാണ് തീരുമാനം എന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് മെൽബൺ.
മെൽബൺ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഒരുങ്ങുകയാണെങ്കിലും സിഡ്‌നിയിൽ (Sydney) ലോക്ഡൗൺ പിന്നെയും നീട്ടി. സിഡ്‌നിയിൽ ലോക്ഡൗൺ ആരംഭച്ചിട്ട് ഇപ്പോൾ 5 ആഴ്ചകൾ കഴിഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെ മെൽബണിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ALSO READ: Covid 19 Sydney : വീണ്ടും ഉയർന്ന സിഡ്‌നിയിലെ കോവിഡ് കേസുകൾ; അടിയന്തരാവസ്ഥയെന്ന് നേതാക്കൾ
ഡെൽറ്റ വകഭേദം (Delta Variant) മൂലം പടർന്ന് പിടിക്കുന്ന കോവിഡ് രോഗബാധ പിടിച്ച് നിർത്താൻ ഒരു മാസമായി നീണ്ട് നിൽക്കുന്ന ലോക്ഡൗണിന് സാധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തിയിരുന്നു. ഇതിനെ തുടർന്ന് ന്യൂ സൗത്ത് വെയിൽസ് കൂടുതൽ കോവിഡ് വാക്‌സിനും കൂടുതൽ മെഡിക്കൽ സൗകര്യങ്ങൾ എത്തിക്കാനും ആവശ്യപ്പെട്ടിരുന്നു.
ഓസ്‌ട്രേലിയിലെ ആകെ ജനസംഖ്യയുടെ 12 ശതമാനം ആളുകൾ മാത്രമേ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളിയ്. ഫൈസർ വാക്‌സിന്റെ ലഭ്യത കുറവും, അസ്ട്രസെനേക്ക വാക്‌സിനുകളോടുള്ള വിശ്വാസ കുറവുമാണ് ഇതിന് കാരണം. കൂടുതൽ ഫൈസർ വാക്‌സിൻ എത്തിക്കണമെന്നാണ് അധികൃതരുടെ ആവശ്യം.
അതുകൂടാതെ സിഡ്‌നിയിലെ ലോക്ഡൗൺ ഒക്ടോബർ വരെ നീളൻ സാധ്യതെയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ ലോക്ഡൗൺ കൂടുതൽ കടുപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇനി മുതൽ ആവശ്യ വിഭാഗങ്ങളിൽ ജോലി ചെയ്യന്നവർക്ക് മാത്രമേ ജോലി സ്ഥലങ്ങളിലേക്ക് പോകാൻ അനുവാദമുണ്ടാക്കിയിരിക്കുകയുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...