Sydney : സിഡ്‌നിയിൽ കോവിഡ് രോഗബാധ (Covid 19) വൻതോതിൽ പടർന്ന് പിടിക്കുകയാണ്. ഇത് രാജ്യത്ത് ഉണ്ടായിരിക്കുന്ന അടിയന്തരാവസ്ഥയാണെന്ന് നേതാക്കൾ വെള്ളിയാഴ്ച പറഞ്ഞു. കഴിഞ്ഞ ദിവസം സിഡ്‌നിയിലെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എന്നാൽ വീണ്ടും ഉയർന്നിരുന്നു.
ഡെൽറ്റ വകഭേദം (Delta Variant) മൂലം പടർന്ന് പിടിക്കുന്ന കോവിഡ് രോഗബാധ പിടിച്ച് നിർത്താൻ ഒരു മാസമായി നീണ്ട് നിൽക്കുന്ന ലോക്ഡൗണിന് സാധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി. ഇതിനെ തുടർന്ന് ന്യൂ സൗത്ത് വെയിൽസ് കൂടുതൽ കോവിഡ് വാക്‌സിനും കൂടുതൽ മെഡിക്കൽ സൗകര്യങ്ങൾ എത്തിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച സിഡ്‌നിയിൽ (Sydney) 136 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോട് കൂടി ആകെ കോവിഡ് കേസുകളുടെ എണ്ണം 1782 ആയി ഉയർന്നു. ഓസ്‌ട്രേലിയയിൽ അതിരൂക്ഷമായി ആണ് ഇപ്പോൾ കോവിഡ് രോഗബാധ പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്നത്. രാജ്യത്തെ പകുതിയിലധികം ആളുകളും ലോക്‌ഡൗണിലാണ്. ഏകദേശം 25 മില്യൺ ആളുകൾന ഇപ്പോൾ ലോക്ഡൗണിൽ കഴിയുന്നത്.
ഓസ്‌ട്രേലിയിലെ ആകെ ജനസംഖ്യയുടെ 12 ശതമാനം ആളുകൾ മാത്രമേ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളിയ്. ഫൈസർ വാക്‌സിന്റെ ലഭ്യത കുറവും, അസ്ട്രസെനേക്ക വാക്‌സിനുകളോടുള്ള വിശ്വാസ കുറവുമാണ് ഇതിന് കാരണം. കൂടുതൽ ഫൈസർ വാക്‌സിൻ എത്തിക്കണമെന്നാണ് അധികൃതരുടെ ആവശ്യം.
ALSO READ: Covid Delta Variant : കോവിഡ് 19 ഡെൽറ്റ വകഭേദം മൂലം രോഗബാധ വർധിക്കുന്നു; ലോക്‌ഡൗൺ കടുപ്പിച്ച് സിഡ്നി
അതുകൂടാതെ സിഡ്‌നിയിലെ ലോക്ഡൗൺ ഒക്ടോബർ വരെ നീളൻ സാധ്യതെയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ ലോക്ഡൗൺ കൂടുതൽ കടുപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇനി മുതൽ ആവശ്യ വിഭാഗങ്ങളിൽ ജോലി ചെയ്യന്നവർക്ക് മാത്രമേ ജോലി സ്ഥലങ്ങളിലേക്ക് പോകാൻ അനുവാദമുണ്ടാക്കിയിരിക്കുകയുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...