Covid Delta Variant : കോവിഡ് 19 ഡെൽറ്റ വകഭേദം മൂലം രോഗബാധ വർധിക്കുന്നു; ലോക്‌ഡൗൺ കടുപ്പിച്ച് സിഡ്നി

കഴിഞ്ഞ 24 മണിക്കൂറുകളിൽ 44 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സിഡ്‌നിയിലെ 5 മില്യൺ ജനങ്ങളോട് അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പാടുള്ളൂവെന്ന് അറിയിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 9, 2021, 09:32 AM IST
  • കോവിഡ് രോഗബാധ വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചത്.
  • കോവിഡ് ഡെൽറ്റ വകഭേദം മൂലം ഉള്ള രോഗബാധ സിഡ്‌നിയിൽ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് തീരുമാനം.
  • കഴിഞ്ഞ 24 മണിക്കൂറുകളിൽ 44 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സിഡ്‌നിയിലെ 5 മില്യൺ ജനങ്ങളോട് അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പാടുള്ളൂവെന്ന് അറിയിച്ചിട്ടുണ്ട്.
  • സിഡ്‌നിയിൽ ലോക്ഡൗൺ ആരംഭിച്ച് ഇപ്പോൾ മൂന്നാമത്തെ ആഴ്ച്ചയാണ്.
Covid Delta Variant : കോവിഡ് 19 ഡെൽറ്റ വകഭേദം മൂലം രോഗബാധ വർധിക്കുന്നു; ലോക്‌ഡൗൺ കടുപ്പിച്ച് സിഡ്നി

Sydney : ഓസ്‌ട്രേലിയൻ നഗരമായ സിഡ്നിയിൽ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു. കോവിഡ് രോഗബാധ വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചത്. കോവിഡ് ഡെൽറ്റ വകഭേദം മൂലം ഉള്ള രോഗബാധ സിഡ്‌നിയിൽ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് തീരുമാനം. 

കഴിഞ്ഞ 24 മണിക്കൂറുകളിൽ 44 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സിഡ്‌നിയിലെ 5 മില്യൺ ജനങ്ങളോട് അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പാടുള്ളൂവെന്ന് അറിയിച്ചിട്ടുണ്ട്. സിഡ്‌നിയിൽ ലോക്ഡൗൺ ആരംഭിച്ച് ഇപ്പോൾ മൂന്നാമത്തെ ആഴ്ച്ചയാണ്.

ALSO READ: Haiti President Jovenel Moise: ഹെയ്തി പ്രസിഡന്റിന്റെ കൊലയാളികളെ വെടിവച്ച് കൊലപ്പെടുത്തി

എന്നാൽ ലോക്‌ഡൗൺ തുടങ്ങി മൂന്നാഴ്ച പിന്നിട്ടിട്ടും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് അധികൃതരെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്. സിഡ്‌നിയിലെ വലിയൊരു വിഭാഗം ജനങ്ങൾ വാക്‌സിൻ സ്വീകരിക്കാൻ ഇനിയും ബാക്കിയുള്ളതും അധികൃതരുടെ ആശങ്ക വര്ധിപ്പിക്കുന്നുണ്ട്.

ALSO READ: Covid 19 UK : വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് യുകെ ക്വാറന്റൈൻ ഒഴിവാക്കാൻ ഒരുങ്ങുന്നു

ജൂൺ പകുതിക്ക് ശേഷം ഏകദേശം 439 പുതിയ കോവിഡ് കേസുകളാണ് സിഡ്‌നിയിൽ റിപ്പോർട്ട് ചെയ്തത്. മറ്റ് ആഗോള നഗരങ്ങളെക്കാൾ കുറവാണെങ്കിലും സാമൂഹിക വ്യാപനം ഉണ്ടാകാതെ ഔസ്ട്രേലിയ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അധികൃതരുടെ ആശങ്ക വർധിപ്പിക്കുന്ന വസ്തുത ആകെ ജനസംഘ്യയുടെ 9 ശതമാനം മാത്രമേ വാക്‌സിൻ സ്വീകരിച്ചിട്ടുള്ളൂ എന്നതാണ്.

ALSO READ: Mask ധരിക്കില്ലെന്ന് ശഠിച്ച് യുവാക്കള്‍, വിമാനം വൈകിയത് ഒരു ദിവസം

പുതിയ ലോക്ഡൗൺ നിയമങ്ങൾ അനുസരിച്ച് രണ്ട് പേരിൽ കൂടുതൽ പങ്കെടുക്കുന്ന വ്യായാമമുറകൾ അനുവദിക്കില്ല. അത്യവശ്യ ആവശ്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങാൻ പാടില്ല. ഇതിനെ സംബന്ധിച്ച് നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News