Donald Trump ന് US Capitol Attack ൽ ഉത്തരവാദിത്വം ഇല്ലെന്ന് പ്രതിഭാഗം; Impeachment വിചാരണ ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
Donald Trumpന് യുഎസ് പ്രസിഡന്റ് ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്നുണ്ടായ യുഎസ് ക്യാപിറ്റോൾ ആക്രമണത്തിൽ പങ്കില്ലെന്ന് പ്രതിഭാഗം വക്കീൽ ഇംപീച്ച്‌മെന്റ് വിചാരണയിൽ വാദിച്ചു. പ്രതിഭാഗം വക്കീലിന്റെ വാദം ഏകദേശം മൂന്ന് മണിക്കൂറുകളോളം നീണ്ടു.
Donald Trumpന് യുഎസ് പ്രസിഡന്റ് ബൈഡന്റെ (Joe Biden) തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്നുണ്ടായ യുഎസ് ക്യാപിറ്റോൾ (US Capitol)ആക്രമണത്തിൽ പങ്കില്ലെന്ന് പ്രതിഭാഗം വക്കീൽ ഇംപീച്ച്‌മെന്റ് വിചാരണയിൽ വാദിച്ചു. ഈ വിചാരണ രാഷ്ട്രീയപരമായ ശത്രുതമൂലം ഉണ്ടായതാണെന്നും അദ്ദേഹം വാദിച്ചു. വെള്ളിയാഴ്ചയാണ് പ്രതിഭാഗം വക്കീൽ ഈ വാദവുമായി മുന്നോട്ട് വന്നത്. വിചാരണ ഉടൻ അവസാനിക്കുമെന്നും വിധി ഈ ആഴ്ചയുടെ അവസാനത്തോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതിഭാഗം വക്കീലിന്റെ വാദം ഏകദേശം മൂന്ന് മണിക്കൂറുകളോളം നീണ്ടു. ട്രമ്പിന്റെ (Donald Trump) വിചാരണ ഡെമോക്രറ്റിസിന്റെ രാഷ്ട്രീയ ശത്രുതയാണെന്ന് വാദിക്കുകയും ചെയ്തിരുന്നു. ജനുവരി ആറിന് ക്യാപിറ്റൊളിന് (US Capitol) എതിരെ നടന്നആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഡെമോക്രാറ്റിക് ഇംപീച്ച്‌മെന്റ് മാനേജർമാർ ഹാജരാക്കിയതിനെ തുടർന്നാണ് ഈ വാദവുമായി പ്രതിഭാഗം രംഗത്തെത്തിയത്.
ALSO READ: Corona കൈകാര്യം ചെയ്യുന്നതിലെ പിഴവ് വാർത്തയാക്കി; BBC ചാനലിന് വിലക്കേർപ്പെടുത്തി China
സാക്ഷിമൊഴി അനുവദിക്കണമോയെന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കായി ശനിയാഴ്ച രാവിലെ 10:00 ന് സെനറ്റ് വീണ്ടും യോഗം ചേരും. അന്തിമവിധിയ്ക്കായുള്ള വോട്ട് എടുപ്പ് അന്നേ ദിവസം തന്നെ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഡെമോക്രാറ്റുകൾക്ക് (Democrats)ശിക്ഷാവിധിക്ക് വേണ്ടി റിപ്പബ്ലിക്കൻ പിന്തുണ വേണ്ടത്ര ലഭിക്കില്ലെന്നും സൂചനകളുണ്ട്.
ജനുവരി 6ന് പ്രസിഡന്റ് ജോ ബൈഡന്റെ (Joe Bidden) വിജയം അംഗീകരിക്കാൻ യു എസ് പാർലമെന്റ് സമ്മേളിക്കുന്നതിനിടയിൽ ആയിരക്കണക്കിന് ട്രംപ് അനുകൂലികൾ (Trump Supporters) യു എസ് (US) പാർലമെന്റ് ആയ കാപ്പിറ്റോൾ ടവറിലേക്ക് അതിക്രമിച്ച് കടന്നു. വൻ സുരക്ഷാവലയം മറികടന്ന് ആയിരുന്നു പ്രതിഷേധക്കാർ കാപ്പിറ്റോൾ ടവറിലേക്ക് കടന്നത്. അതിക്രമിച്ചു കടന്ന പ്രക്ഷോഭകാരികള്‍ പോലീസുമായി ഏറ്റുമുട്ടുകയും ഏറ്റുമുട്ടലിൽ ഒരു സ്ത്രീ ഉൾപ്പടെ 5 പേർ മരിക്കുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്നാണ് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ ഇംപീച്ചമെന്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്.25-ാം ഭേദഗതി പ്രകാരമായിരുന്നു പുറത്താക്കാനുള്ള പ്രമേയം യുഎസ് (US) ജനപ്രതിനിധി സഭയിൽ അവതിരപ്പിച്ചത്. എന്നാൽ യുഎസ് ഭരണഘടനയുടെ 25-ാം ഭേദഗതി പ്രകാരം ട്രമ്പിനെ പുറത്താക്കാനുള്ള ഡെമൊക്രാറ്റുകളുടെ നീക്കത്തെ റിപ്പബ്ലിക്കൻ അംഗങ്ങൾ (Republicans) എതിർത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...