Myanmar: Aung San Suu Kyi യെ സ്വതന്ത്രയാക്കണമെന്ന് ആവശ്യപ്പെട്ടും സൈനിക അട്ടിമറിയെ ഉപരോധിച്ചും കൊണ്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടയിൽ മ്യാന്മറിലെ സൈനിക ഭരണാധികാരികൾക്കെതിരെ യുഎസ് പ്രസിഡന്റ് ബൈഡൻ (US President Joe Biden) ഉപരോധം പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് യുഎസ് പ്രസിഡന്റ് പുതിയ പ്രഖ്യാപനം നടത്തിയത്.
യുഎസിലുള്ള മ്യാന്മാറിന്റെ 1 ബില്യൺ ഡോളർ ആസ്തി ഉപയോഗിക്കാനുള്ള സൈനിക ഭരണാധികാരികളുടെ അനുമതി റദ്ധാക്കി കൊണ്ടാണ് ബൈഡൻ (Joe Biden) പുതിയ ഉത്തരവ് ഇറക്കിയത്. മാത്രമല്ല സൈനിക ഭരണം ഉപേക്ഷിച്ച് നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ ഇതിലും ശക്തമായ നീക്കങ്ങൾ ഉണ്ടാകുമെന്നും ബൈഡൻ അറിയിച്ചു.
Tune in as President Biden delivers remarks on the Administration’s response to the coup in Burma. https://t.co/Kn5j3KFegL
— The White House (@WhiteHouse) February 10, 2021
ALSO READ: Myanmar സൈനിക അട്ടിമറി: Aung San Suu Kyiയോട് സംസാരിക്കണമെന്ന US ന്റെ ആവശ്യം Myanmar തള്ളി
മ്യാന്മർ സൈനിക ഭരണകൂടം പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിക്കുകയും Aung San Suu Kyi യുടെ പൊളിറ്റിക്കൽ പാർട്ടി ഹെഡ്ക്വാർട്ടേഴ്‌സ് റൈഡ് ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും മ്യാന്മറിലെ ജനങ്ങൾ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. പതിനായിര കണക്കിന് ആളുകളാണ് രാജ്യത്തിൻറെ പ്രധാന നഗരങ്ങളായ യാങ്കോണിലും മണ്ഡലയിലും പ്രതിഷേധവുമായി രംഗത്തെത്തിയത്. മറ്റ് ചെറിയ നഗരങ്ങളിലും പ്രതിഷേധ റാലികൾ സംഘടിപ്പിച്ചിരുന്നു.
ALSO READ: Myanmar: സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് Internet Service പുനഃസ്ഥാപിച്ചു
സൈനിക അട്ടിമറിയ്‌ക്കെതിരെ കഴിഞ്ഞ ശനിയാഴ്ച മുതലാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. തങ്ങൾക്ക് പട്ടാള ഭരണം വേണ്ടെന്നും ജനാധിപത്യം മതിയിയെന്നുമാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ശനിയാഴ്ചയോടെ മ്യാന്മറിൽ ഇന്റർനെറ്റും (Internet) ഫോൺ സർവീസുകളും നിർത്തിവെച്ചിരുന്നെങ്കിലും ഞായറാഴ്ച്ചയോടെ പുനസ്ഥാപിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഭരണാധികാരികൾ വെള്ളിയാഴ്ച ട്വിറ്ററും (Twitter) ഇൻസ്റ്റഗ്രാമും ബാൻ ചെയ്‌തു. നേരത്തെ ഫേസ്ബുക്കും ഭാഗികമായി ബാൻ ചെയ്തിരുന്നു.
ഫെബ്രുവരി ഒന്നിനാണ് ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച് മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക് കടന്നത്. മ്യാന്‍മര്‍ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ Aung San Suu Kyi യേയും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പ്പെടെയുള്ളവരെ സൈന്യം തടങ്കലിലാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ കയറാൻ തയ്യാറെടുത്തിരിക്കവെയാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്. മാത്രമല്ല രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉള്‍പ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...