Burj Khalifa: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലം ഏതെന്നറിയാമോ?
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലമേതെന്ന ചോദ്യത്തിന് ഉത്തരമായി....
Duabi: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലമേതെന്ന ചോദ്യത്തിന് ഉത്തരമായി....
ഗൂഗിളില്‍ നിന്നും ശേഖരിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ആഢംബര യാത്രാ കമ്പനിയായ കുയോനി നടത്തിയ പഠനത്തിന്‍റെ വിവരങ്ങള്‍ അനുസരിച്ച് ബുര്‍ജ് ഖലീഫയാണ് (Burj Khalifa) സന്ദര്‍ശകര്‍ക്ക് ഏറ്റവും പ്രിയം.
ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത് ബുര്‍ജ് ഖലീഫയാണ്. ലോകത്തിലെ 66 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബുര്‍ജ് ഖലീഫയെ കുറിച്ച് അറിയാന്‍ ആഗ്രഹിച്ചത്. യാത്ര സംബന്ധിച്ചുള്ള ആകെ സെര്‍ച്ചുകളുടെ 37.5% ആണ് ഇത്. ഇന്ത്യ, സ്വിറ്റ്സര്‍ലാന്‍ഡ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഇന്തോനേഷ്യ, ഫിജി, എന്നിവിടങ്ങളിലെല്ലാം ബുര്‍ജ് ഖലീഫയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്തത്.
Also Read: UAE Golden Visa: നടി ആശ ശരത്തിന് യുഎഇ ഗോള്‍ഡന്‍ വിസ
ഒരു കാലത്ത് ഇന്ത്യയിലെ താജ് മഹലിനെ കുറിച്ചാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ പട്ടികയില്‍ താജ് മഹല്‍ നാലാം സ്ഥാനത്താണ്. പാരീസിലെ ഈഫല്‍ ടവറാണ് പുതിയ പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയിരിയ്ക്കുന്നത്. പെറുവിലെ മാച്ചുപിച്ചു മൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.