Donald Trump Impeachment Trial: യുഎസ് സെനറ്റ് മുൻ US പ്രസിഡന്റിനെ കുറ്റവിമുക്തനാക്കി
യുഎസ് ക്യാപിറ്റോൾ ആക്രമണത്തെ തുടർന്ന് ഇംപീച്ച്മെന്റ് വിചാരണ നേരിട്ടിരുന്ന മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ ശനിയാഴ്ച്ച യുഎസ് സെനറ്റ് കുറ്റവിമുക്തനാക്കി.
Washington: യുഎസ് ക്യാപിറ്റോൾ ആക്രമണത്തെ തുടർന്ന് ഇംപീച്ച്മെന്റ് വിചാരണ നേരിട്ടിരുന്ന മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ (Donald Trump) ശനിയാഴ്ച്ച യുഎസ് സെനറ്റ് (US Senate)കുറ്റവിമുക്തനാക്കി. ട്രമ്പിന്റെ രണ്ടാം ഇംപീച്ച്മെന്റ് ട്രയലായിരുന്നു (Impeachment Trial)ഇത്. റിപ്പബ്ലിക്കൻ മെമ്പർമാരുടെ വോട്ടുകളെ തുടർന്നാണ് സെനറ്റ് ഡൊണാൾഡ് ട്രംപിനെ കുറ്റവിമുക്തനാക്കിയത്.
അഞ്ച് ദിവസത്തെ വിചാരണയിൽ ഡെമോക്രാറ്റിക് (Democrats)പ്രോസിക്യൂട്ടർമാർ ട്രംപ് (Trump) അധികാരത്തിൽ പിടിച്ച് നിൽക്കാനുള്ള അവസാന ശ്രമമായി കോൺഗ്രസിനെ ആക്രമിക്കാൻ തന്റെ അനുയായികളെ പ്രേരിപ്പിക്കുകയും അതുവഴി സത്യപ്രതിജ്ഞ ലംഘിക്കുകയും ചെയ്‌തുവെന്ന് വാദിച്ചു.
വോട്ടെടുപ്പ് 57-43 എന്ന നിലയിലാണ് അവസാനിച്ചത്. ട്രംപിന്റെ ഇംപീച്ച്മെന്റിന് (Impeachment) ആവശ്യമായ വോട്ട് ലഭിച്ചതിലെങ്കിലും 7 റിപ്പബ്ലിക്കൻ അംഗങ്ങൾ ട്രംപിന് എതിരെ വോട്ട് ചെയ്‌തത് ശ്രദ്ദേയമായിരുന്നു. ജനുവരി 6ന് നടന്ന യുഎസ് ക്യാപിറ്റോൾ ആക്രമണത്തെ തുടർന്ന് ജനുവരി 13 നാണ് ഹൗസ് ഓഫ് റെപ്രെസെന്ററ്റീവ്സ് ട്രമ്പിനെ ഇംപീച്ച് ചെയ്‌തത്.
ALSO READ: Corona കൈകാര്യം ചെയ്യുന്നതിലെ പിഴവ് വാർത്തയാക്കി; BBC ചാനലിന് വിലക്കേർപ്പെടുത്തി China'
ജനുവരി 6ന് പ്രസിഡന്റ് ജോ ബൈഡന്റെ (Joe Bidden) വിജയം അംഗീകരിക്കാൻ യു എസ് പാർലമെന്റ് സമ്മേളിക്കുന്നതിനിടയിൽ ആയിരക്കണക്കിന് ട്രംപ് അനുകൂലികൾ (Trump Supporters) യു എസ് (US) പാർലമെന്റ് ആയ കാപ്പിറ്റോൾ ടവറിലേക്ക് അതിക്രമിച്ച് കടന്നു. വൻ സുരക്ഷാവലയം മറികടന്ന് ആയിരുന്നു പ്രതിഷേധക്കാർ കാപ്പിറ്റോൾ ടവറിലേക്ക് കടന്നത്. അതിക്രമിച്ചു കടന്ന പ്രക്ഷോഭകാരികള്‍ പോലീസുമായി ഏറ്റുമുട്ടുകയും ഏറ്റുമുട്ടലിൽ ഒരു സ്ത്രീ ഉൾപ്പടെ 5 പേർ മരിക്കുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്നാണ് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ചമെന്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്.25-ാം ഭേദഗതി പ്രകാരമായിരുന്നു പുറത്താക്കാനുള്ള പ്രമേയം യുഎസ് (US) ജനപ്രതിനിധി സഭയിൽ അവതിരപ്പിച്ചത്. എന്നാൽ യുഎസ് ഭരണഘടനയുടെ 25-ാം ഭേദഗതി പ്രകാരം ട്രംപിനെ പുറത്താക്കാനുള്ള ഡെമൊക്രാറ്റുകളുടെ നീക്കത്തെ റിപ്പബ്ലിക്കൻ അംഗങ്ങൾ (Republicans) അന്ന് തന്നെ എതിർത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.