വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപിന്റെ വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ വൈറ്റ് ഹൗസിന് മുന്‍പില്‍ വെടിവയ്പ്പ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആയുധധാരിയായി വൈറ്റ് ഹൗസ് (White House) പരിസരത്തെത്തിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവയ്ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ട്രംപിനെ സുരക്ഷാ സ്ഥാനത്തേക്ക് മാറ്റി. പിന്നീട് അല്‍പ്പസമയത്തിനു ശേഷം മടങ്ങിയെത്തിയ ട്രംപ് വെടിവയ്പ്പ് നടന്നതായി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. 


ട്രംപ് 'യെസ്' പറഞ്ഞു; ടിക് ടോക്-മൈക്രോസോഫ്റ്റ്‌ വില്‍പ്പന ചര്‍ച്ച ചെയ്യാന്‍ 45 ദിവസം സമയം


വൈറ്റ് ഹൗസിന് പുറത്ത് നടന്ന വെടിവയ്പ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണ്. വെടിയേറ്റയാളെ ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളെ ചോദ്യം ചെയ്‌താല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും എന്നാണ് സുരക്ഷാ സേന പറയുന്നത്. 


ഇന്ത്യയ്ക്കൊപ്പം... അമേരിക്കയിലും ടിക്ടോക് നിരോധനം?


വൈറ്റ് ഹൗസ് പരിസരത്തെത്തിയ ആളെ പറ്റിയും അയാളുടെ ഉദ്ദേശത്തെപറ്റിയും അറിയില്ലെന്നു പറഞ്ഞ ട്രംപ് (Donald Trumo) അയാള്‍ ആയുധധാരിയായിരുന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വൈറ്റ് ഹൗസിന് പുറത്ത് വച്ച് നടന്ന സംഭവമായതിനാല്‍ അത് തനിക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.