ഇന്ത്യയ്ക്കൊപ്പം... അമേരിക്കയിലും ടിക്ടോക് നിരോധനം?

ചൈനീസ് ആപ്പുകള്‍ നിരോധിക്കുമെന്നത് സംബന്ധിച്ച സൂചന വൈറ്റ് ഹൗസി(White-House)ലെ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് സൂചന നല്‍കിയിരുന്നു. 

Last Updated : Aug 1, 2020, 06:17 PM IST
  • ടിക്ടോക്കിന്റെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് അമേരിക്ക (America) എന്നത് കൊണ്ട് തന്നെ ഈ നിരോധനം ടിക് ടോക് ഉടമകളായ ബൈറ്റ് ഡാന്‍സ് കമ്പനിയ്ക്ക് കനത്ത തിരിച്ചടിയാകും.
ഇന്ത്യയ്ക്കൊപ്പം... അമേരിക്കയിലും ടിക്ടോക് നിരോധനം?

ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് ലിപ് സിങ്ക് ആപ്പായ ടിക്ടോക് നിരോധിക്കാനൊരുങ്ങി അമേരിക്കയും. 

ടിക്ടോക് (Tik Tok) ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് (Microsoft) ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് നിരോധനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ചൈനീസ് ആപ്പുകള്‍ നിരോധിക്കുമെന്നത് സംബന്ധിച്ച സൂചന വൈറ്റ് ഹൗസി(White-House)ലെ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് സൂചന നല്‍കിയിരുന്നു. ആപ്പുകള്‍ നിരോധിക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് (Donald Trump) ശനിയാഴ്ച ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ട്. 

ടിക് ടോക്ക് നിരോധനം തുടക്കം മാത്രം;രാജ്യ സുരക്ഷ;ആപ്പുകള്‍ കര്‍ശന നിരീക്ഷണത്തില്‍!

ദേശീയ സുരക്ഷയ്ക്ക് ടിക്ടോക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. ടിക്ടോക്കിന്റെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് അമേരിക്ക (America) എന്നത് കൊണ്ട് തന്നെ ഈ നിരോധനം ടിക് ടോക് ഉടമകളായ ബൈറ്റ് ഡാന്‍സ് കമ്പനിയ്ക്ക് കനത്ത തിരിച്ചടിയാകും. നിലവില്‍ എട്ടു കോടി സജീവ ഉപഭോക്താക്കളാണ് അമേരിക്കയില്‍ ഈ ആപ്പിനുള്ളത്.

'ടിക് ടോക്കിന് പകരക്കാരനായി ഇൻസ്റ്റാഗ്രാം റീൽസ്', വമ്പിച്ച ജനപിന്തുണ

അതേസമയം, ഫേസ്ബുക്കി(Facebook)ന് സമാനമായ ഒരു മൊബൈല്‍ ആപ്പ് എന്ന ഉദ്ദേശത്തോടെയാണ് ടിക്റോക്കിനെ ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ്‌ തീരുമാനിച്ചത്. ടിക്ടോക്കിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനായി 5000 കോടി ഡോളറിന്റെ കരാറാണ് തയാറാക്കിയത്. ഈ കരാര്‍ തിങ്കളാഴ്ച ഒപ്പിടനായാണ് തീരുമാനിച്ചിരുന്നതെങ്കിലും ഓഹരി വിഹിതം വേണമെന്ന ബൈറ്റ്ഡാന്‍സിന്റെ കടുംപിടുത്തം ചര്‍ച്ചകള്‍ വഴിമുട്ടിക്കുകയായിരുന്നു. 

Trending News