വാഷിംഗ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐ തലവന്‍ ജയിംസ് കോമിയെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി.  
രഹസ്യാന്വോഷണ ഏജന്‍സിയെ നയിക്കാന്‍ ജയിംസ് കോമി പ്രാപ്തനല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്‍റെ നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് എഫ്ബിഐ ഉത്തരവിട്ടതിനു പിന്നാലെയാണ് തലവനെ ട്രംപ് പുറത്താക്കിയത്. ഹിലരി ക്ലിന്റെനെതിരായ ഇമെയില്‍ വിവാദത്തിന്‍റെ അന്വേഷണം തെറ്റായ രീതിയില്‍ കൈകാര്യം ചെയ്തതിനാണ് പുറത്താക്കുന്നതെന്നും പുതിയ ഡയറക്ടറെ ഉടന്‍ നിയമിക്കുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. 


ഹിലരി ക്ലിന്റനുമായി ബന്ധപ്പെട്ട ഇ മെയില്‍ വിവാദം അന്വേഷിക്കുന്നതില്‍ ജയിംസ് കോമി പരാജയപ്പെട്ടെന്നാണ് ട്രംപിന്‍റെ വിലയിരുത്തല്‍.  അതേസമയം എഫ്ബിഐ മേധാവിയെ പുറത്താക്കിയ ട്രംപിന്‍റെ നടപടി വലിയ പിഴവാണെന്ന് ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമര്‍ പ്രതികരിച്ചു. ജയിംസ് കോമിയെ മാറ്റിയത് രാജ്യത്തിനും രഹസ്യാന്വേഷണ ഏജന്‍സിക്കും വലിയ നഷ്ടമാണെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ റിച്ചാര്‍ഡ് ബര്‍ ചൂണ്ടിക്കാട്ടി.