US Election 2024: സെനറ്റ് പിടിച്ച് റിപ്പബ്ലിക്കൻമാർ, ട്രംപ് വീണ്ടും അധികാരത്തിലേക്ക്; സ്വിങ് സ്റ്റേറ്റുകളിൽ മിന്നും ജയം
Donald Trump: യുഎസ് പ്രസിഡന്റ് പദവിയിലെത്താൻ 270 വോട്ടുകളാണ് നേടേണ്ടത്. ട്രംപ് വിജയത്തിലേക്ക് അടുത്തതോടെ അനുയായികൾ ആഘോഷം ആരംഭിച്ചു.
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയത്തോടടുത്ത് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് 266 ഇലക്ടറൽ വോട്ടുകളാണ് ഇതുവരെ നേടിയത്. ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിന് ഇതുവരെ 188 ഇലക്ടറൽ വോട്ടുകളാണ് നേടാൻ സാധിച്ചത്. യുഎസ് പ്രസിഡന്റ് പദവിയിലെത്താൻ 270 വോട്ടുകളാണ് നേടേണ്ടത്. ട്രംപ് വിജയത്തിലേക്ക് അടുത്തതോടെ അനുയായികൾ ആഘോഷം ആരംഭിച്ചു.
വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 23 സംസ്ഥാനങ്ങൾ ട്രംപിനൊപ്പവും 11 സംസ്ഥാനങ്ങൾ കമല ഹാരിസിന് ഒപ്പവുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്വിങ് സ്റ്റേറ്റുകളിലും ട്രംപ് വലിയ മുന്നേറ്റമാണ് നടത്തിയത്. പെൻസിൽവാനിയ, അരിസോണ, ജോർജിയ, മിഷിഗൺ, നോർത്ത് കരോലിന, നെവാദ, വിസ്കോൻസിൻ എന്നിവയാണ് സ്വിങ് സ്റ്റേറ്റുകൾ. ഈ സംസ്ഥാനങ്ങളിലും ട്രംപ് തന്നെയാണ് മുന്നേറുന്നത്.
യുഎസ് പാർലമെന്റ് സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടിക്കഴിഞ്ഞു. 51 സീറ്റുകൾ നേടിയതോടെ നാല് കൊല്ലത്തിനിടെ ആദ്യമായി സഭയുടെ നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടിക്ക് ലഭിച്ചു. ഇതോടെ പ്രസിഡന്റിന്റെ കാബിനറ്റ്, സുപ്രീംകോടതി ജസ്റ്റിസുമാരുടെ നിയമനം തുടങ്ങിയ വിഷയങ്ങളിൽ പാർട്ടിക്ക് നിർണായക അധികാരം കൈവന്നു.
അതേസമയം, കമലാ ഹാരിസ് തന്റെ ഇലക്ഷൻ പ്രസംഗം റദ്ദാക്കിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ട്രംപ് വിജയത്തിലേക്കടുക്കുന്ന പശ്ചാത്തലത്തിലാണ് കമലാ ഹാരിസ് പ്രസംഗം റദ്ദാക്കിയതെന്നാണ് സൂചന. വൈസ് പ്രസിഡന്റ് ഇന്ന് രാത്രി പ്രസംഗിക്കില്ലെന്നും വ്യാഴാഴ്ച സംസാരിക്കുമെന്നും കമലാ ഹാരിസിന്റെ പ്രചരണ സംഘാംഗം സെഡ്രിക് റിച്മണ്ട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.