കാബൂൾ: അഫ്​ഗാനിസ്ഥാനിൽ ജനങ്ങൾക്ക് സുരക്ഷിതത്വവും സ്വതന്ത്ര മാധ്യമപ്രവർത്തനവും (Press) വാ​ഗ്ദാനം ചെയ്യുന്ന താലിബാൻ, ചാനൽ അവതാരകനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വാർത്ത വായിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിന്റെ വീഡിയോ (Video) വൈറലായി.


COMMERCIAL BREAK
SCROLL TO CONTINUE READING

തോക്കേന്തിയ രണ്ട് താലിബാൻ തീവ്രവദികൾക്ക് നടുവിലായാണ് അവതാകരൻ സ്റ്റുഡിയോയിൽ ഇരിക്കുന്നത്. അഫ്​ഗാനിലെ ജനങ്ങൾ ഇസ്ലാമിക് എമിറേറ്റിനെ ഭയപ്പെടേണ്ടതില്ലെന്ന് അവതാരകനെക്കൊണ്ട് പറയിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇറാനിയൻ മാധ്യമപ്രവർത്തക (Journalist) മാസിഹ് അലിനെജാദാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.



ALSO READ: Kabul Blast: ചാവേറിനെ ലക്ഷ്യമിട്ട് അമേരിക്കയുടെ റോക്കറ്റാക്രമണം; കുട്ടിയടക്കം ആറ് പേർ മരിച്ചതായി റിപ്പോർട്ട്


കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കാബൂൾ നഗരത്തിൽ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ ടോളോ ന്യൂസിനൊപ്പം ജോലി ചെയ്യുന്ന ഒരു അഫ്ഗാൻ റിപ്പോർട്ടറെയും ഒരു ക്യാമറാമാനെയും താലിബാൻ തീവ്രവാദികൾ ക്രൂരമായി മർദ്ദിച്ചിരുന്നു. തലസ്ഥാന നഗരമായ കാബൂളിലും (Kabul) നംഗർഹാർ പ്രവിശ്യയിലെ ജലാലാബാദിലും താലിബാൻ ഭീകരർ മാധ്യമപ്രവർത്തകരെ ആക്രമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.


കാബൂൾ പിടിച്ചെടുത്ത ശേഷം കഴിഞ്ഞ ആഴ്ചകളിൽ താലിബാൻ മാധ്യമപ്രവർത്തകരുടെയും അവരുടെ ബന്ധുക്കളുടെയും വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു. ജർമ്മൻ മാധ്യമ സംഘടനയായ ഡ്യൂഷ് വെല്ലെയിൽ ജോലി ചെയ്യുന്ന ഒരു റിപ്പോർട്ടറുടെ കുടുംബാംഗത്തെയും താലിബാൻ വധിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.