Afganistan - Taliban : താലിബാൻ ഉടൻ മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടും; മുന്നറിയിപ്പുമായി അഫ്‌ഗാൻ ഫോട്ടോഗ്രാഫർ

 മാധ്യമ പ്രവർത്തകരെ സ്വാതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് വാക്ക് നൽകി താലിബാൻ പാശ്ചാത്യ രാജ്യങ്ങളെ കബളിപ്പിക്കുകയാണെന്നും ഫോട്ടോഗ്രാഫർ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Aug 28, 2021, 10:31 AM IST
  • മാധ്യമ പ്രവർത്തകരെ സ്വാതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് വാക്ക് നൽകി താലിബാൻ പാശ്ചാത്യ രാജ്യങ്ങളെ കബളിപ്പിക്കുകയാണെന്നും ഫോട്ടോഗ്രാഫർ പറഞ്ഞു.
  • 2012 ൽ പുലിറ്റ്സർ പ്രൈസ് ലഭിച്ച മസൂദ് ഹുസൈനിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
  • താലിബാന്റെ (Taliban) ഭീഷണികളെ തുടർന്ന് മസൂദ് ഹുസൈനി രാജ്യം വിട്ടിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
  • ഇപ്പോൾ ഫ്രീലാൻസറായി ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകനാണ് മസൂദ് ഹുസൈനി.
Afganistan - Taliban : താലിബാൻ ഉടൻ മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടും; മുന്നറിയിപ്പുമായി അഫ്‌ഗാൻ ഫോട്ടോഗ്രാഫർ

Amsterdam: താലിബാൻ (Taliban)  ഉടൻ തന്നെ അഫ്ഗാനിസ്ഥാനിലെ (Afganistan) എല്ലാ മാധ്യമ സ്ഥാപനങ്ങളും അടച്ച് പൂട്ടുമെന്ന മുന്നറിയിപ്പുമായി അഫ്ഗാൻ ഫോട്ടോഗ്രാഫർ മുന്നറിയിപ്പ് നൽകി. മാധ്യമ പ്രവർത്തകരെ സ്വാതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് വാക്ക് നൽകി താലിബാൻ പാശ്ചാത്യ രാജ്യങ്ങളെ കബളിപ്പിക്കുകയാണെന്നും ഫോട്ടോഗ്രാഫർ പറഞ്ഞു.

2012 ൽ പുലിറ്റ്സർ പ്രൈസ് ലഭിച്ച മസൂദ് ഹുസൈനിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. താലിബാന്റെ (Taliban) ഭീഷണികളെ തുടർന്ന് മസൂദ് ഹുസൈനി രാജ്യം വിട്ടിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇപ്പോൾ ഫ്രീലാൻസറായി ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകനാണ് മസൂദ് ഹുസൈനി.

ALSO READ: Afganistan - Taliban : അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ജോലിക്ക് പുറത്ത് പോകരുതെന്ന് താലിബാൻ വക്താവ്

ഇപ്പോൾ തന്നെ താലിബാൻ മാധ്യമ പ്രവർത്തകരെ തടയുന്നുണ്ടെന്നും, പ്രത്യേകിച്ച് സ്ത്രീകൾക്ക് (Women) മാധ്യമ പ്രവർത്തകരായി പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും മസൂദ് ഹുസൈനി പറഞ്ഞു. താലിബാൻ കാബൂൾ പിടിച്ചടക്കിയ ദിവസം ഉണ്ടായ അവസാന കൊമേർഷ്യൽ വിമാനത്തിലാണ് മസൂദ് ഹുസൈനി രാജ്യം വിട്ടത്.

ALSO READ: Kabul Attack: ഒരാളെയും വെറുതേ വിട്ടില്ല കാബൂൾ ആക്രമണത്തിൻറെ സൂത്രധാരനെ വധിച്ചെന്ന് അമേരിക്ക

അവർ രാജ്യത്ത് മധ്യമ പ്രവർത്തനം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണെന്നും, എന്നാൽ അവർ അത് വളരെ പതുക്കെയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ നെതെര്ലാന്ഡ്സിൽ പ്രവർത്തിച്ച് വരികെയാണ് മസൂദ് ഹുസൈനി. എഎഫ്പിക്ക് നൽകിയ അഭിമുഖത്തിലാണ് മസൂദ് ഹുസൈനി ഈ വിവരങ്ങൾ പറഞ്ഞത്.

അഫ്ഗാനിസ്ഥാനിലെ സ്ഥിതി അനുദിന രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകൾക്ക് രാജ്യത്ത് സുരക്ഷാ പ്രശനങ്ങൾ ഉള്ളതിനാൽ ജോലിക്ക് പുറത്ത് പോകരുതെന്നും വർക്ക് ഫ്രം ഹോം ചെയ്യണമെന്നും താലിബാൻ അറിയിച്ചിരുന്നു. താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് നടത്തിയ പത്രസമ്മേളനത്തിലാണ് ഇത് അറിയിച്ചത്.

ALSO READ: Kabul Serial Blast Updates: കാബൂള്‍ ചാവേര്‍ ആക്രമണത്തില്‍ വഴിത്തിരിവ്, IS-KP തലവന്‍റെ പാക്കിസ്ഥാന്‍ ബന്ധം പുറത്ത്

മുമ്പ് താലിബാൻ (Taliban) ഇത്തവണ രാജ്യം പിടിച്ചടക്കുമ്പോൾ സ്ത്രീകൾക്ക് നേരെയുള്ള അക്രമണങ്ങൾ ഉണ്ടാകില്ലെന്ന് പലതവണ അറിയിച്ചിരുന്നു. എന്നാൽ ഇതിനെയെല്ലാം അട്ടിമറിച്ച് കൊണ്ടാണ് പുതിയ നിർദ്ദേശം വന്നിരിക്കുന്നത്. താലിബാനിലെ അംഗങ്ങൾ നിരന്തരം മാറികൊണ്ടിരിക്കുയാണെന്നും അതിനാൽ തന്നെ ആവശ്യമായ പരിശീലനം നല്കാൻ കഴിയുന്നില്ലെനും സബിയുള്ള മുജാഹിദ് പറഞ്ഞു. ഇതിനെ തുടർന്നാണ് ഈ പ്രശനം നിലനിൽക്കുന്നതെന്നും  താലിബാൻ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News