Covid-19 ആളുകളെ കുറെയൊക്കെ അലസരാക്കി മാറ്റി  എന്ന കാര്യത്തില്‍ തര്‍ക്കമില്ല.  കൂടാതെ, അദ്ധ്വാനിക്കാതെ എങ്ങിനെ  കൂടുതല്‍ പണം സമ്പാദിക്കാം എന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരുഗ്രന്‍   Job offer...!! 


COMMERCIAL BREAK
SCROLL TO CONTINUE READING

വെറുതേ കിടക്കുക, Netflix - ല്‍  സിനിമയും വെബ്‌ സീരീസും കാണുക, വര്‍ഷം 24 ലക്ഷത്തിലധികം രൂപ ശമ്പളമായി കൈപ്പറ്റുക... ഇതാണ് ജോലി... എങ്ങിനെയുണ്ട്? 


വെറുതെ പറയുന്നതല്ല,  ഒരു ആഡംബര കിടക്ക നിർമാതാക്കളാണ് പുതിയ ജോലിയിലേക്ക് ആളുകളെ ക്ഷണിച്ചിരിക്കുന്നത്. ക്രാഫ്റ്റഡ് ബെഡ്  (Crafted Beds) കമ്പനി തങ്ങളുടെ പുതിയ കിടക്കയുടെ ഗുണനിലവാരം പരിശോധിക്കാനാണ് ഈ ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്.  ഈ  ജോലി ലഭിച്ചാൽ ആകെ ചെയ്യേണ്ടത് കമ്പനിയുടെ പുതിയ കിടക്കയിൽ ദിവസം മുഴുവൻ കിടന്ന് നെറ്റ്ഫ്ലിക്സ്  (Netflix) ആസ്വദിക്കുക.


അതായത്,  ഒരു അദ്ധ്വാനവും കൂടാതെ, നിങ്ങള്‍ക്ക് നിങ്ങളുടെ സ്വപ്ന ജോലിയും  (dream job) കൈനിറയെ പണവും കൈപ്പറ്റാം. ഈ ജോലിയ്ക്ക്  കമ്പനി നല്‍കുന്ന പ്രതിഫലം  24,000 യൂറോ ആണ്. അതായത് ഏകദേശം ഇരുപത്തിനാല് ലക്ഷത്തിലധികം ഇന്ത്യൻ രൂപ.


തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച കിടക്കകൾ തന്നെ നൽകണമെന്ന് നിർബന്ധമുള്ള കമ്പനിയാണ് ക്രാഫ്റ്റഡ് ബെഡ്സ് (Crafted Beds). ഒരു തവണ കിടക്കയിൽ കിടന്നാൽ പിന്നെ എഴുന്നേൽക്കാൻ തോന്നരുത്, അതാണ്‌ കമ്പനി ഉദ്ദേശിക്കുന്നത്.  .


Also Read: Price of 1 Ltr Water: ഒരു ലിറ്റര്‍ വെള്ളത്തിന്‍റെ വിലയ്ക്ക് 2 ഫ്ലാറ്റ് വാങ്ങാം..!! ഞെട്ടണ്ട, ഈ വെള്ളത്തിന്‍റെ വില വെറും 45 ലക്ഷം മാത്രം


ജോലി എന്താണ് എന്നറിയേണ്ടേ?  ആഴ്ച്ചയിൽ  എല്ലാ ദിവസവും "ജോലി" ചെയ്യണം.  ജോലി കിടപ്പ് തന്നെ. ഓരോ ആഴ്ച്ചയും പുതിയ വ്യത്യസ്തതരം കിടക്കളായിരിക്കും നൽകുക. വെറുതെ കിടന്ന് Netflix ആസ്വദിക്കാം എന്ന് കരുതിയെങ്കില്‍ തെറ്റി.  ചുമ്മാ കിടന്നാൽ പോരാ, ഓരോ കിടക്കയെ കുറിച്ചും വിശദമായി എഴുതണം. കിടക്ക എത്രത്തോളം നല്ലതാണ്, പോരായ്മകൾ എന്തൊക്കെയാണ് തുടങ്ങി വിശദവിവരങ്ങള്‍ നല്‍കണം. 


കിടക്കയിൽ കിടന്ന് നിങ്ങൾക്ക് എന്തും ചെയ്യാം, ഇഷ്ടമുള്ളത്രയും  സമയം കിടന്നുറങ്ങാം.   കിടക്കയിൽ കിടന്ന് ചെയ്യാവുന്ന ജോലികള്‍ എല്ലാം ചെയ്യാം.  


പക്ഷേ ഒരു പ്രശ്നമുണ്ട്,  ഇന്ത്യയിലുള്ളവർക്ക് തത്കാലം  ഈ ജോലി കിട്ടില്ല. നിലവിൽ ബ്രിട്ടനാണ് ജോലി സ്ഥലം. എന്നാല്‍,  ബ്രിട്ടനിലുള്ള  ഇന്ത്യക്കാര്‍ക്ക്   ഈ  ജോലിക്ക് അപേക്ഷിക്കാം. കമ്പനി ആവശ്യപ്പെടുന്നതുപോലെ കിടന്ന് കിടക്കയെ കുറിച്ച് അഭിപ്രായം പറഞ്ഞാൽ മാത്രം മതി....!!


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക