ടെക്സസ്: യുഎസിലെ ടെക്സസിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി. ടെക്‌സസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പങ്ങളിലൊന്നാണിത്. ടെക്സസിന്റെ പടിഞ്ഞാറൻ മേഖലയിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഭൂചലനമുണ്ടായത്. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് 5.35ന് ആണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അമേരിക്കയിലെ ടെക്‌സസ് പ്രവിശ്യയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി. എന്നാൽ, ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ടെക്സസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂചലനങ്ങളിലൊന്നാണിത്. എണ്ണ ഖനനം നടക്കുന്ന പ്രദേശത്താണ് ഭൂചലനം ഉണ്ടായത്.


ALSO READ: Malaysia Landslide: മലേഷ്യയിൽ മണ്ണിടിച്ചിലിൽ രണ്ട് മരണം; അമ്പതിലേറെ പേരെ കാണാനില്ല


മിഡ്‌ലാന്റിന് വടക്കുപടിഞ്ഞാറായി ഏകദേശം 14 മൈൽ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ടെക്‌സസ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ നാലാമത്തെ ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്ന് മിഡ്‌ലാൻഡിലെ നാഷണൽ വെതർ സർവീസ് സെന്റർ ട്വീറ്റ് ചെയ്തു. ടെക്‌സാസിലും ന്യൂ മെക്‌സിക്കോയിലും പ്രകമ്പനം ഉണ്ടായതായി കൊളറാഡോയിലെ യുഎസ്ജിഎസ് നാഷണൽ ഭൂകമ്പ ഇൻഫർമേഷൻ സെന്ററിലെ ജിയോഫിസിസ്റ്റായ ജാൻ പേഴ്‌സ്‌ലി വ്യക്തമാക്കി. നവംബർ 16-ന് പടിഞ്ഞാറൻ ടെക്‌സാസിൽ സമാനമായ തോതിലുള്ള ഭൂചലനം ഉണ്ടായി. ഭൂകമ്പത്തിന്റെ തീവ്രത 5.3 ആയിരുന്നു. മിഡ്‌ലാൻഡിൽ നിന്ന് 95 മൈൽ പടിഞ്ഞാറായിരുന്നു പ്രഭവകേന്ദ്രം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.