ക്വേട്ട: പാകിസ്ഥാനില്‍ ഇന്നുണ്ടായ ഭൂകമ്പത്തില്‍ ഒരു പെണ്‍കുട്ടി മരണപ്പെട്ടു. ഒന്‍പതു പേര്‍ക്ക് പരിക്കേറ്റതായി രേഖപ്പെടുത്തി.റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഇന്നുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വീടിന്‍റെ മേല്‍ക്കൂര ഇടിഞ്ഞു വീണതിനിടയില്‍ പെട്ടാണ് പെണ്‍കുട്ടി മരിച്ചത്. ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.


കാബൂള്‍ അടക്കമുള്ള ഇടങ്ങളില്‍ കുലുക്കം അനുഭവപ്പെട്ടിരുന്നു.ബഡഖ്ഷനിലെ ജാം ആണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യുനൈറ്റഡ്സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ഹിന്ദുക്കുഷ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, കിഴക്കന്‍ ഉസ്ബക്കിസ്ഥാന്‍ തുടങ്ങിയ ഇടങ്ങളിലും ഇന്ന് ഭൂകമ്പം അനുഭവപ്പെട്ടിരുന്നു