Earthquake: അഫ്ഗാനിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി
Earthquake Afghanistan: റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഹെറാത്ത് പ്രവിശ്യയുടെ തലസ്ഥാനത്ത് നിന്ന് 28 കിലോമീറ്റർ അകലെയായിരുന്നു ബുധനാഴ്ച രാവിലെ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഹെറാത്ത് പ്രവിശ്യയുടെ തലസ്ഥാനത്ത് നിന്ന് 28 കിലോമീറ്റർ അകലെയായിരുന്നു ബുധനാഴ്ച രാവിലെ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ 2,000 പേർ മരിച്ചതായി താലിബാൻ അറിയിച്ചു. നേരത്തെ, അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ 4000 പേർ മരിക്കുകയും ആയിരക്കണക്കിന് വീടുകൾ നശിക്കുകയും ചെയ്തതായി താലിബാൻ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു.
ഹെറാത്തിലെ 20 ഗ്രാമങ്ങളിലായി 1,983 വീടുകൾ തകർന്നതായി ശനിയാഴ്ച അഫ്ഗാനിസ്ഥാനിലെ ദുരന്തനിവാരണ മന്ത്രാലയം അറിയിച്ചു. ഹെറാത്തിൽ ഇപ്പോഴുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം താലിബാൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ALSO READ: നേപ്പാളിൽ 6.2 തീവ്രതയിൽ ഭൂകമ്പം..! ഡൽഹിയിലും പ്രകമ്പനം
തിങ്കളാഴ്ച ഭൂകമ്പമുണ്ടായ സ്ഥലത്ത് 35 ദേശീയ, വിദേശ രക്ഷാപ്രവർത്തന സംഘങ്ങൾ ഉള്ളതായി മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചതായി ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.
യൂറോപ്യൻ യൂണിയനും ലോകാരോഗ്യ സംഘടനയും ഹെറാത്ത് ഭൂകമ്പബാധിതർക്ക് പണവും ഭക്ഷണവും വൈദ്യസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അതിന്റെ ശക്തമായ തുടർചലനങ്ങളും ഹെറാത്തിൽ വലിയ നാശനഷ്ടങ്ങളാണ് വരുത്തിയത്.
2,053 പേർ മരിക്കുകയും 1,240 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ വക്താവ് പ്രകൃതി ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രതിനിധി സബിഹുള്ള മുജാഹിദിയെ ഉദ്ധരിച്ച് പജ്‌വോക്ക് ന്യൂസ് റിപ്പോർട്ട് ചെയ്തു. 1,320 വീടുകൾ പൂർണമായും തകർന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.