Neppal Earthquake: നേപ്പാളിൽ 6.2 തീവ്രതയിൽ ഭൂകമ്പം..! ഡൽഹിയിലും പ്രകമ്പനം

Delhi earthquake: ഡല്‍ഹിയിലെ ജനങ്ങൾ ഓഫിസുകളില്‍നിന്നും വീടുകളില്‍നിന്നും പുറത്തേക്ക് ഓടിയിറങ്ങി. 

Written by - Zee Malayalam News Desk | Last Updated : Oct 3, 2023, 06:46 PM IST
  • നോയിഡയിലും ഗുരുഗ്രാമിലും കൂറ്റന്‍ കെട്ടിടങ്ങളില്‍നിന്ന് ജീവനക്കാര്‍ താഴെയിറങ്ങി.
  • ഹരിയാനയിലും അസമിലും ഇന്ന് നേരിയ തോതില്‍ ഭൂമികുലുങ്ങി.
Neppal Earthquake: നേപ്പാളിൽ 6.2 തീവ്രതയിൽ ഭൂകമ്പം..! ഡൽഹിയിലും പ്രകമ്പനം

നേപ്പാളിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നേപ്പാളിലെ ബജാംഗ് ജില്ലയില്‍ കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നു. പരിക്കേറ്റതിനെ തുടർന്ന് ചിലയാളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുമണിക്കുറില്‍ നാല് തവണയാണ് നേപ്പാളില്‍ ഭൂകമ്പമുണ്ടായത്. ഇതിന്റെ പ്രകമ്പനം ഡൽഹിയടക്കം ഉത്തരേന്ത്യയെ ബാധിച്ചു. പരിഭ്രാന്തരായ ആളുകൾ ഓഫിസുകളില്‍നിന്നും വീടുകളില്‍നിന്നും പുറത്തിറങ്ങി. ഡല്‍ഹിയില്‍ ഓഫിസ് സമയം, ഉച്ചയ്ക്ക് രണ്ടേ അന്‍പത്തിയഞ്ചോടെയാണ് വൻ പ്രകമ്പനം ഉണ്ടായത്. ഇതോടെ 

ഡല്‍ഹിയിലെ ജനങ്ങൾ ഓഫിസുകളില്‍നിന്നും വീടുകളില്‍നിന്നും പുറത്തേക്ക് ഓടിയിറങ്ങി. രാജ്യതലസ്ഥാനത്തിന് പുറമേ  ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. നോയിഡയിലും ഗുരുഗ്രാമിലും കൂറ്റന്‍ കെട്ടിടങ്ങളില്‍നിന്ന് ജീവനക്കാര്‍ താഴെയിറങ്ങി. 

ALSO READ: ഡൽഹിയിൽ വൻ ഭൂചലനം

അതേസമയം നാലുതവണയാണ് നേപ്പാളില്‍ ഭൂകമ്പമുണ്ടായത്. പിന്നാലെ അഫ്ഗാനിസ്ഥാനിലെ ഫൈസാബാദില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും ഉത്തരാഖണ്ഡിലെ പിത്തോരഗഢില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും ഉണ്ടായി. കൂടാതെ ഹരിയാനയിലും അസമിലും ഇന്ന് നേരിയ തോതില്‍ ഭൂമികുലുങ്ങി. അതിനിടെ, അടുത്ത 48 മണിക്കൂറിനുള്ളില്‍ പാക്കിസ്ഥാനില്‍ സമീപഭാവിയിലെ ഏറ്റവും വലിയ ഭൂകമ്പങ്ങളിലൊന്നുണ്ടാകുമെന്ന് നെതര്‍ലാന്‍ഡ്സ് കേന്ദ്രീകരിച്ചുള്ള ശാസ്ത്രജ്ഞന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News