Earthquake in New Zealand: ന്യൂസിലൻഡിലെ കെർമഡെക് ദ്വീപിൽ ഭൂചലനം; 7.3 തീവ്രത രേഖപ്പെടുത്തി
ന്യൂസിലൻഡിന് സമീപമുള്ള കെർമഡെക് ദ്വീപ് മേഖലയിൽ തിങ്കളാഴ്‌ച 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുണൈറ്റഡ് സ്‌റ്റേറ്റ്സ് ജിയോളജിക്കൽ സർവേ റിപ്പോർട്ട്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 6:11 നായിരുന്നു ഭൂചലനം ഉണ്ടായത്.
Earthquake in New Zealand: ന്യൂസിലൻഡിന് സമീപമുള്ള കെർമഡെക് ദ്വീപ് മേഖലയിൽ തിങ്കളാഴ്‌ച 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുണൈറ്റഡ് സ്‌റ്റേറ്റ്സ് ജിയോളജിക്കൽ സർവേ റിപ്പോർട്ട്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 6:11 നായിരുന്നു ഭൂചലനം ഉണ്ടായത്.
Also Read: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ
Also Read: ശുക്രൻ ഇടവ രാശിയിൽ സൃഷ്ടിക്കും മഹാധന രാജയോഗം ; ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!
ഭൂകമ്പത്തെ തുടർന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം സുനാമി ഭീഷണി പ്രവചിക്കുകയുണ്ടായതായിട്ടാണ് റിപ്പോർട്ട്. കഴിഞ്ഞ മാസവും കെർമാഡെക് ദ്വീപുകളിൽ റിക്‌ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഭൂകമ്പത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇതുവരെ ആർക്കെങ്കിലും അപകടമുണ്ടായതായും റിപ്പോർട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...