മെക്സിക്കോയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്


COMMERCIAL BREAK
SCROLL TO CONTINUE READING

മെക്സിക്കോ: മെക്‌സിക്കോ നഗരത്തിൽ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ എട്ട് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ തെക്കന്‍തീരത്താണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഇതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. 


പിജിജിയാപ്പന്‍ നഗരത്തില്‍ നിന്ന് 76 മൈല്‍ തെക്ക് പടിഞ്ഞാറായി കടലിനടയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കപ്പടുന്നത്. 90 സെക്കൻഡു നേരം ഭൂകമ്പം നീണ്ടു നിന്നതായാണ് വിവരം. ആളുകള്‍ താമസസ്ഥലങ്ങളില്‍ നിന്ന് ഇറങ്ങിയോടി. കെട്ടിടങ്ങള്‍ കുലുങ്ങി. 1985 ല്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ട ഭൂകമ്പത്തിന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും തീവ്രതയേറിയ ഭൂകമ്പമാണെന്നാണ് റിപ്പോർട്ട്. 


മെക്‌സിക്കോ, ഗ്വാട്ടിമാല, എല്‍സാല്‍വദോര്‍, കോസ്റ്റാറിക്ക, നിക്കരാഗ്വെ, പനാമ, ഹോണ്ടുറാസ് എന്നിവടങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.