Earthquake: അമേരിക്കയിൽ ന്യൂയോർക്ക് അടക്കം വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂചലനം
Earthquake In USA: ജിയോളജി സർവ്വേ ഭൂചലനം സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂചനത്തിന്റെ പ്രഭവകേന്ദ്രം ന്യൂ ജേഴ്‌സിയിലെ ട്യൂക്സ്ബെറി എന്ന സ്ഥലമാണ്. നിലവിൽ ആളപായമോ, നാശനഷ്ട്ങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
യുഎസ്എ: അമേരിക്കയുടെ വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസിൽവേനിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലാണ് റിക്റ്റർ സ്കെയിലിൽ 4.8 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
ജിയോളജി സർവ്വേ ഭൂചലനം സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂചനത്തിന്റെ പ്രഭവകേന്ദ്രം ന്യൂ ജേഴ്‌സിയിലെ ട്യൂക്സ്ബെറി എന്ന സ്ഥലമാണ്. നിലവിൽ ആളപായമോ, നാശനഷ്ട്ങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചനത്തെ തുടർന്ന് ഭൂഗർഭ സബ്‌വേ വിഭാഗത്തിലെ ജീവനക്കാരെയും യാത്രക്കാരെയും താൽക്കാലികമായി ഒഴിപ്പിച്ചതായിട്ടാണ് റിപ്പോർട്ട്.
Also Read: ചൈത്ര നവരാത്രിയിൽ ഗജകേസരി യോഗം; ഇവർക്ക് ലഭിക്കും സാമ്പത്തിക ലാഭം, തൊഴിൽ ബിസിനസിൽ പുരോഗതിയും!
തുടർചലനങ്ങളുടെ സാധ്യത കണക്കിലെടുത്ത് നൂവാർക്ക്, ജെഎഫ്കെ വിമാനത്താവളങ്ങളിലെ വിമാന സർവീസുകൾ താൽകാലികമായി നിർത്തിവെച്ചിട്ടുണ്ട്.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.