ഫ്ലോറിഡ: ബഹിരാകാശത്ത് പുതുചരിത്രം കുറിച്ച് ബഹിരാകാശ ടൂറിസം പദ്ധതിയായ 'ഇൻസ്പിരേഷൻ 4' ന് തുടക്കം.  ബഹിരാകാശ വിദഗ്ധരല്ലാത്ത ആദ്യ സംഘത്തിലെ നാലുപേരെയും വഹിച്ച റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും ബഹിരാകാശത്തേക്ക് കുതിച്ചു.  ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 5:30 നായിരുന്നു വിക്ഷേപണം.  


COMMERCIAL BREAK
SCROLL TO CONTINUE READING

സ്‌പേസ് എക്‌സ് എന്ന സ്വകാര്യ കമ്പനിയാണ് ബഹിരാകാശപര്യവേഷണത്തിൽ നാഴിക കല്ലായ നേട്ടത്തിന് പിന്നിൽ.  സ്പേസ്എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റാണ് ഡ്രാഗൺ ക്യാപ്സൂളിനെ ബഹിരാകാശത്തേക്ക് എത്തിച്ചത്.  ശതകോടീശ്വരനായ ഇലോൺ മസ്‌കിന്റെ (Elon Musk) ഉടമസ്ഥതയിലുള്ളതാണ് എയ്‌റോ സ്‌പേസ് കമ്പനിയായ ഈ സ്‌പേസ് എക്‌സ്. 


Also Read: ആകാശം ഉള്ളപ്പോള്‍ യാത്രയ്ക്കായി എന്തിന് ഭൂമി കുഴിക്കണം?


വെര്‍ജിന്‍ മേധാവി റിച്ചാര്‍ഡ് ബ്രാന്‍സന്‍, ആമസോണ്‍ മേധാവി ജെഫ് ബെസോസ് എന്നിവര്‍ തുടക്കമിട്ട ബഹിരാകാശ ടൂറിസം പദ്ധതികളിലേക്കുള്ള ഒരു മാസ് എന്‍ട്രിയാണ് പുതിയ വിക്ഷേപണത്തിലൂടെ സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്ക് നടത്തുന്നത്.  



ഇന്‍സ്പിരേഷന്‍ 4 സംഘത്തിന്‍റെ ലക്ഷ്യം വെറുതെ മിനുട്ടുകള്‍ എടുത്ത് ബഹിരാകാശം തൊട്ടുവരിക എന്നതല്ല മറിച്ച് മൂന്നുദിവസം ഇവര്‍ ഭൂമിയെ വലം വയ്ക്കും. മൂന്ന് ദിവസത്തിന് ശേഷം യാത്രികര്‍ സഞ്ചരിച്ച ഡ്രാഗണ്‍ ഫ്ലോറിഡ തീരത്തിനടുത്ത് അത്ലാറ്റിക്ക് സമുദ്രത്തില്‍ പതിക്കുമെന്നാണ് കരുതുന്നത്.


ഇൻസ്പിരേഷൻ 4 എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിൽ 2 സ്ത്രീകളും 2 പുരുഷൻന്മാരുമടങ്ങുന്ന വിനോദസഞ്ചാര സംഘമാണ് ഉള്ളത്. യാത്രയക്കായി സഞ്ചാരികൾ മുടക്കിയത് 200 മില്യൺ ഡോളറാണ്.


Also Read: ലോകത്തിലെ രണ്ടാമത്തെ ധനികൻ എന്ന സ്ഥാനം Tesla CEO യ്ക്ക് നഷ്ടമായി; എങ്ങനെ?


ഇന്‍സ്പിരേഷന്‍ 4ന് പണം മുടക്കി അതിലെ പ്രധാന യാത്രക്കാരന്‍ ശതകോടീശ്വരനായ ജാറെദ് ഐസക്മാനാണ്. ഇദ്ദേഹം തന്നെയാണ് ഒപ്പം സഹയാത്രികരായ മൂന്നുപേരുടെയും ചിലവ് വഹിക്കുന്നത്.


മുപ്പത്തെട്ടുകാരനായ ജാറെദ് അടക്കം മൂന്നുപേരാണ് സംഘത്തിലുള്ളത്. സംഘത്തിലെ ശ്രദ്ധേയ ക്യാന്‍സറിനെതിരെ പൊരുതി ജയിച്ച ഫിസിഷ്യനായ ഹെയ്ലി എന്ന 29 കാരിയാണ്.  ഇവരുടെ കാലിലെ ഒരു എല്ല് ക്യാന്‍സര്‍ ബാധിച്ച് നീക്കം ചെയ്തിട്ടുണ്ട്. അവിടെ കൃത്രിമ എല്ല് ഘടിപ്പിച്ചാണ് ഇവര്‍ ജീവിക്കുന്നത്. 


സംഘത്തിലെ മറ്റുള്ളവർ അമ്പത്തിയൊന്നുകാരിയായ സിയാന്‍ പ്രൊക്റ്റര്‍ യുഎസ് വ്യോമസേന മുന്‍ പൈലറ്റും 42 വയസുകാരനുമായ ക്രിസ് സെംബ്രോസ്കി എന്നിവരാണ്.  മൂന്ന് ദിവസം ഭൂമിയെ വലം വെയ്‌ക്കുന്ന സംഘം ശനിയാഴ്ച മടങ്ങിയെത്തും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.