Volcano Eruption: സതേൺ കരീബിയനിൽ അഗ്നി പർവ്വത സ്ഫോടനം; പതിനായിര കണക്കിന് ആളുകളെ ഒഴിപ്പിച്ചു
1979 ന് ശേഷം യാതൊരു അനക്കവുമില്ലാതെ നിശ്ചലമായി ഇരുന്ന ലാ സൗഫ്രിയർ അഗ്നി പർവ്വതം ഡിസംബർ മുതലാണ് വീണ്ടും പുകയാൻ ആരംഭിച്ചത്.
കരീബിയൻ (Caribbean) ദ്വീപായ സെന്റ് വിന്സന്റിൽ ലാ സൗഫ്രിയർ അഗ്നി പർവ്വതം പൊട്ടി തെറിച്ചു. വെള്ളിയാഴ്ചയാണ് അഗ്നി പർവ്വത സ്ഫോടനം നടന്നത്. വര്ഷങ്ങളായി നിശ്ചലമായി കിടന്ന അഗ്നിപർവ്വതത്തിൽ നിന്നാണ് പുകയും ചാരവും പുറത്ത് വരൻ ആരംഭിച്ചത്. അതിരൂക്ഷമായി പുകയും ചാരവും പുറത്ത് വരാൻ ആരംഭിച്ചതിനെ തുടർന്ന് പതിനായിര കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് മാറ്റി പാർപ്പിച്ചു.
1979 ന് ശേഷം യാതൊരു അനക്കവുമില്ലാതെ നിശ്ചലമായി ഇരുന്ന ലാ സൗഫ്രിയർ അഗ്നി പർവ്വതം ഡിസംബർ (December) മുതലാണ് വീണ്ടും പുകയാൻ ആരംഭിച്ചത്. സ്ഥിതി വഷളാകാൻ ആരംഭിച്ചതിനെ തുടർന്ന് പ്രധാന മന്ത്രി റാൽഫ് ഗോൺസാൽവസ് വ്യാഴാഴ്ചയോടെ സ്ഥലം ഒഴിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് അഗ്നിപർവ്വതം (Volcano) പൊട്ടി തെറിച്ചത്. സ്ഫോടനം നടന്നതിനെ തുടർന്ന് പ്രദേശം മുഴുവൻ ഇരുട്ടിലായിരുന്നു. മാത്രമല്ല സമീപ പ്രദേശങ്ങളില്ലെല്ലാം പുകയും ചാരവും കൊണ്ട് നിറഞ്ഞിരുന്നു. സമീപ ഗ്രാമത്തിലെ താമസക്കാരൻ അഗ്നിപർവ്വതം പൊട്ടി തെറിക്കുന്ന ശബ്ദം കേട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. ആദ്യം ഒരു വലിയ സ്ഫോടനം നടന്നതിന് ശേഷം ദിവസം മുഴുവൻ ചെറിയ ചെറിയ സ്ഫോടനങ്ങൾ തുടരുകയായിരുന്നു.
ഇതൊരു തുടക്കം മാത്രമായിരിക്കുമെന്നും ഇനിയും ഇതേ അഗ്നിപർവ്വതത്തിൽ തുടർച്ചയായ സ്‌ഫോടനങ്ങൾ നടക്കുമെന്നുമാണ് വിദഗ്ദ്ധർ നൽകുന്ന അഭിപ്രായം. സെന്റ് വിൻസെന്റ് ആന്റ് ഗ്രനേഡിയൻസ് ദ്വീപിലെ ആകെ ജനസംഖ്യ 100,000 ന് മേലിൽ വരും. 1979 ലാണ് അഗ്‌നിപർവ്വതം അവസാനമായി പൊട്ടി തെറിച്ചത്. അന്ന് 100 മില്യൺ ഡോളറിന്റെ നഷ്ടങ്ങൾ സംഭവിച്ചിരുന്നെങ്കിലും ആളപായം ഉണ്ടായിരുന്നില്ല. എന്നാൽ 1902 ൽ സ്ഫോടനം (Explosion) ഉണ്ടായപ്പോൾ ആയിരത്തിലധികം പേർ മരണപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...