Chennai: തമിഴ് നാട്ടിലെ (Tamil Nadu) സ്വകാര്യ പടക്ക നിർമ്മാണശാലയിൽ നടന്ന സ്ഫോടനത്തെ തുടർന്ന് 11 പേർ മരണപ്പെട്ടു. 36 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചെന്നൈയിൽ നിന്ന് 500 കിലോമീറ്റർ അപ്പുറം വിരുദുനഗറിൽ വെള്ളിയാഴ്ചയാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.
Tamil Nadu: Death toll rises to 11 in the fire at a firecracker factory in Virudhunagar, 36 injured. CM announces ex-gratia of Rs 3 Lakhs each to kin of deceased & Rs 1 Lakh for critically injured
PM announces Rs 2 lakhs each for kin of deceased & Rs 50,000 for seriously injured pic.twitter.com/W2XbpgeBwO
— ANI (@ANI) February 12, 2021
ഇന്ന് ഉച്ചയ്ക്ക് 1.30 യോടെ പടക്കം നിർമ്മിക്കുന്നതിന്റെ ഭാഗമായി രാസവസ്തുക്കൾ (Chemicals) മിക്സ് ചെയ്യുന്നതിനിടയിലാണ് സ്ഫോടനം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അഗ്നി ശമനസേനയുടെ (Fire Force) 10 യൂണിറ്റുകൾ സംഭവ സ്ഥലത്തുണ്ട്.
ALSO READ: ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം
തമിഴ് നാട് മുഖ്യമന്ത്രി (Chief Minister) മരിച്ചവരുടെ കുടുംബത്തിന് 3 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയും വീതം നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചു. അതെ സമയം കേന്ദ്ര സർക്കാർ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
Fire at a firecracker factory in Virudhunagar, Tamil Nadu is saddening. In this hour of grief, my thoughts are with the bereaved families. I hope those injured recover soon. Authorities are working on the ground to assist those affected: PM @narendramodi
— PMO India (@PMOIndia) February 12, 2021
ALSO READ: Mangaluru Ragging Case: പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ
സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും (Rahul Gandhi) അനുശോചനം അറിയിച്ചിട്ടുണ്ട്. അപകടത്തിൽ പെട്ടവർക്ക് അടിയന്തര രക്ഷാപ്രവർത്തനം എത്തിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‌തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.