Russia-Ukraine Border Crisis : പ്രശ്‌നം മുറുകുന്നതിനിടയിൽ കരിങ്കടലിലേക്ക് അമേരിക്കയുടെ യുദ്ധകപ്പലുകൾ എത്തുന്നു

അമേരിക്ക സ്ഥിതിഗതികൾ വ്യക്തമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് റഷ്യയ്ക്ക് വ്യക്തമായ സന്ദേശം നൽകാനാണ് ഈ തീരുമാനമെന്ന് അഭ്യൂഹങ്ങളുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 15, 2021, 11:34 AM IST
    വ്യാഴാഴ്ച്ചയാണ് അമേരിക്കയുടെ യുദ്ധക്കപ്പലുകൾ ഇറക്കാനുള്ള സാധ്യതയെ കുറിച്ച് റിപ്പോർട്ടുകൾ പുറത്ത് വന്നത്.
    അമേരിക്ക സ്ഥിതിഗതികൾ വ്യക്തമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് റഷ്യയ്ക്ക് വ്യക്തമായ സന്ദേശം നൽകാനാണ് ഈ തീരുമാനമെന്ന് അഭ്യൂഹങ്ങളുണ്ട്.
    1936 ൽ തുർക്കിയുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് അമേരിക്കയുടെ യുദ്ധക്കപ്പലുകൾ കരിങ്കടലിൽ കടക്കുന്നതിന് 14 ദിവസം മുമ്പ് അറിയിക്കണം.
    റഷ്യയുടെ ഭാഗത്ത് നിന്നും എന്തെങ്കിലും നീക്കങ്ങൾ ഉണ്ടായാൽ പ്രതികരിക്കാൻ തയ്യാറായി ഇരിക്കുകയാണ് അമേരിക്ക
Russia-Ukraine Border Crisis : പ്രശ്‌നം മുറുകുന്നതിനിടയിൽ കരിങ്കടലിലേക്ക് അമേരിക്കയുടെ യുദ്ധകപ്പലുകൾ എത്തുന്നു
Paris: Russia യും ഉക്രയിനും തമ്മിലുള്ള അതിര്‍ത്തി പ്രശ്നങ്ങൾ രൂക്ഷമാകുന്ന സാഹച്ചര്യത്തിൽ കരിങ്കടലിൽ അമേരിക്ക യുദ്ധകപ്പലുകൾ ഇറക്കാൻ സാധ്യത. വ്യാഴാഴ്ച്ചയാണ് അമേരിക്കയുടെ യുദ്ധക്കപ്പലുകൾ ഇറക്കാനുള്ള സാധ്യതയെ കുറിച്ച് റിപ്പോർട്ടുകൾ പുറത്ത് വന്നത്. അമേരിക്ക സ്ഥിതിഗതികൾ വ്യക്തമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് റഷ്യയ്ക്ക് വ്യക്തമായ സന്ദേശം നൽകാനാണ് ഈ തീരുമാനമെന്ന് അഭ്യൂഹങ്ങളുണ്ട്. 
 
1936 ൽ തുർക്കിയുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് അമേരിക്കയുടെ  (America) യുദ്ധക്കപ്പലുകൾ കരിങ്കടലിൽ കടക്കുന്നതിന് 14 ദിവസം മുമ്പ് അറിയിക്കണം. എന്നാൽ ഈ അറിയിപ്പ് നൽകി കഴിഞ്ഞോ ഇല്ലയോയെന്ന് ഇനിയും വ്യക്തമായിട്ടില്ല. ബുധനാഴ്ച അമേരിക്ക എഗെയ്ൻ സീയിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ നടക്കുന്ന പ്രശ്‍നങ്ങൾ അമേരിക്ക ഗുരുതരമായി കാണുന്നിലെങ്കിലും റഷ്യയുടെ ഭാഗത്ത് നിന്നും എന്തെങ്കിലും നീക്കങ്ങൾ ഉണ്ടായാൽ പ്രതികരിക്കാൻ തയ്യാറായി ഇരിക്കുകയാണ് അമേരിക്ക.
 
 
 
 
മുമ്പ്  അടുത്ത് ലോകമഹായുദ്ധത്തിന് (World War) ഇനി നാല് ആഴ്ചകള്‍ മാത്രമെന്ന് മുന്നറിയിപ്പുമായി Europe ലെ സൈനിക നിരീക്ഷകര്‍ രംഗത്തെത്തിയിരുന്നു. Russia യും Ukraine നും തമ്മിലുള്ള അതിര്‍ത്തി പ്രശ്നമാണ് അടുത്ത ലോകമഹായുദ്ധത്തിന് കാരണമെന്ന് ഈ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയത്. 
 
ഉക്രെയിന്‍ (Ukraine) അതിര്‍ത്തിയില്‍ പ്രകോപന പരമായി റഷ്യ 4000ത്തോളെ സൈനികരെ വിന്യസിച്ചതാണ് ഇപ്പോള്‍ അടുത്ത യുദ്ധത്തിനുള്ള ചര്‍ച്ചയ്ക്കായി വന്നിട്ടുള്ളത്. നിലവിലെ സഹചര്യം തുടര്‍ന്നാല്‍ ഒരു മാസത്തിനുള്ള ഒരു ലോകമഹായുദ്ധം തന്നെ പൊട്ടിപുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് റഷ്യ സൈനിക നിരീക്ഷകനായ പാവേല്‍ ഫെല്‍ഗെന്‍ഹൗര്‍ ജാഗ്രത അറിയിച്ചത്.
 
 
ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്ന അതിവേഗത്തില്‍ തന്നെ ഗുരുതരമായി കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ ഇതൊന്നും ചര്‍ച്ച ചെയ്യുന്നില്ലെന്നും പക്ഷെ ഞങ്ങള്‍ക്ക് ഒരു മോശമായ സൂചനയാണെന ലഭിക്കുന്നത്. ഈ പ്രശ്നം വലുതായി ഒരു യൂറോപ്യന്‍ (Europe) യുദ്ധ അല്ലെങ്കില്‍ ഒരു ലോകമഹായുദ്ധമായിട്ടോ മാറിയേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
 
 
കഴിഞ്ഞ ആഴ്ചയില്‍ റഷ്യയുടെ (Russia) നീക്കത്തെ യുക്രെയിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് റസ്ലാന്‍ ഖോംചാക്ക് എതിര്‍ത്തിരുന്നു. യുക്രയിന് അതിര്‍ത്തിക്ക് സമീപം സേനയെ പടിതുയര്‍ത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ റഷ്യ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. റഷ്യ പ്രകേപനപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഉക്രയിന്‍ കുറ്റപ്പെടുത്തുകയും ചെയ്തു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News