Sydney: ഫേസ്ബുക്ക് (Facebook)ഓസ്‌ട്രേലിയയിൽ (Australia)വാർത്ത ലിങ്കുകൾ ബ്ലോക്ക് ചെയ്‌തു. വാർത്ത മാധ്യമങ്ങളുടെ കണ്ടെന്റുകൾ ഫേസ് ബൂക്കിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിയാൽ അതിന് ന്യൂസ് ഓർഗനൈസഷനുകൾക്ക് കാശ് നൽകണമെന്ന പുതിയ മീഡിയ കോഡ് നിലവിൽ വരാൻ ഏതാനം ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഫേസ്ബുക്കിന്റെ ഈ നടപടി.  ന്യൂസ്‌റൂമുകളും ഫെയ്‌സ്ബുക്ക്, ഗൂഗിൾ (Google) പോലുള്ള കമ്പനികളും തമ്മിലുള്ള വിലപേശൽ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ഓസ്‌ട്രേലിയ പുതിയ ‘മീഡിയ കോഡ്’ നിയമമാക്കാൻ ഒരുങ്ങുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ നിയമം നിലവിൽ വന്നാൽ തങ്ങൾ ന്യൂസ് (News) ലിങ്കുകൾ പങ്ക് വെയ്ക്കുന്നത് പൂർണമായും നിർത്തി വെയ്ക്കുമെന്ന് ഫേസ്ബുക് (Facebook) നേരത്തെ തന്നെ ഗവൺമെന്റിനെ അറിയിച്ചിരുന്നു. ഇത് പ്രകാരം ഫേസ്ബുക്കും മാധ്യമ സ്ഥാപനങ്ങളും തമ്മിൽ കരാറുകളിൽ ഏർപ്പെടാമെന്നും നിയമം അനുശാസിക്കുന്നുണ്ട്. എന്നാൽ ഒരു മുന്നറിയിപ്പ് പോലും നൽകാതെ ഫേസ്ബുക് ന്യൂസ് ഫീഡുകൾ നിര്ത്തലാക്കിയത് ഉപഭോക്താക്കളിൽ (Users) പ്രതിഷേധം ഉയത്തിയിട്ടുണ്ട്. 


ALSO READ: Australia: പാര്‍ലമെന്‍റില്‍ സഹപ്രവര്‍ത്തകന്‍റെ പീഡനത്തിനിരയായതായി യുവതി, വൈറലായി പ്രധാനമന്ത്രിയുടെ പ്രതികരണം


 "പുതിയ നിയമം നിലവിൽ വന്നാൽ ഫേസ്ബുക്കും പബ്ലിഷ് ചെയ്യുന്നവരും തമ്മിലുണ്ടായിരുന്ന അടിസ്ഥാന പരമായ ബന്ധത്തിന് വിള്ളൽ ഉണ്ടാകും. മാത്രമല്ല ഈ നിയമം തങ്ങൾക്ക് 2 ഓപ്ഷനുകളാണ് നൽകിയിരുന്നത് ഒന്ന് യാഥാർഥ്യങ്ങളുമായി ഒട്ടും ചേരാതെ നിൽക്കുന്ന നിയമം (Law) അനുസരിക്കുക അല്ലെങ്കിൽ രാജ്യത്ത് വാർത്തകൾ പങ്ക് വെക്കുന്നത് നിർത്തുക. വേറെ വഴികളിലാത്തതിനാൽ ഞങ്ങൽ രണ്ടാമത്തെ വഴി സ്വീകരിക്കുന്നുവെന്ന്"  ഫേസ്ബുക്ക് റീജിയണൽ മാനേജിങ് ഡയറക്ടർ പറഞ്ഞു.


ALSO READ: France Anti - Radicalism Bill: ഫ്രാൻസ് തീവ്രവാദ - വിരുദ്ധ ബിൽ പാസ്സാക്കി; ഇസ്ലാമിക തീവ്രവാദം ഒഴിവാക്കാനാണ് പുതിയ ബിൽ


ഇതേ സമയം ഈ നടപടി ഉപഭോക്താക്കളിൽ വൻ പ്രതിഷേധം ഉയത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ജനങ്ങൾ "Delete Facebook" മൂവേമെന്റും ആരംഭിച്ചിട്ടുണ്ട്. ഇതേ സമയം ഇന്റർനാഷണൽ ന്യൂസ് ഏജൻസികൾക്ക് വാർത്തകൾ പങ്ക് വെയ്ക്കാമെങ്കിലും അത് ഓസ്‌ട്രേലിയയിൽ (Australia) ഉള്ള ഉപഭോക്താക്കൾക്ക് ലഭിക്കില്ലെന്ന് ഫേസ്ബുക് അറിയിച്ചിട്ടുണ്ട്. അത് പോലെ തന്നെ പുറം രാജ്യങ്ങളിൽ ഉള്ളവർക്കും ഓസ്‌ട്രേലിയൻ ന്യൂസ് ഓർഗനെസേഷന്റെ (News)വാർത്തകൾ ഫേസ്ബുക്കിലൂടെ കാണനോ വായിക്കാനോ സാധിക്കില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.