France Anti - Radicalism Bill: ഫ്രാൻസ് തീവ്രവാദ - വിരുദ്ധ ബിൽ പാസ്സാക്കി; ഇസ്ലാമിക തീവ്രവാദം ഒഴിവാക്കാനാണ് പുതിയ ബിൽ

 ഫ്രാൻസ് പാർലമെന്റിന്റെ ലോവർ ഹൗസ്  ചൊവ്വാഴ്ച തീവ്രവാദ - വിരുദ്ധ ബിൽ (Anti - Radicalism Bill) പാസ്സാക്കി.  ഫ്രാൻസിൽ മുസ്ലിം തീവ്രവാദം കുറയ്ക്കാനായി ആണ് ഈ പുതിയ ബിൽ പാസാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Feb 17, 2021, 03:21 PM IST
  • ഫ്രാൻസ് പാർലമെന്റിന്റെ ലോവർ ഹൗസ് ചൊവ്വാഴ്ച തീവ്രവാദ - വിരുദ്ധ ബിൽ (Anti - Radicalism Bill) പാസ്സാക്കി.
  • ഫ്രാൻസിൽ മുസ്ലിം തീവ്രവാദം കുറയ്ക്കാനായി ആണ് ഈ പുതിയ ബിൽ പാസാക്കിയത്.
  • ഫ്രാൻസിലെ മുസ്ലിങ്ങൾ ഈ നിയമം തങ്ങളുടെ മതസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്നും തങ്ങളെ ഗവണ്മെന്റ് അന്യായമായി ലക്ഷ്യം വെച്ച് കൊണ്ടുള്ളതാണ് ഈ നിയമമെന്ന് ആരോപിച്ചു
  • എന്നാൽ മാക്രോൺ അടുത്ത വർഷത്തെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ നിയമം പാസ്സാക്കിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ ആരോപിച്ചു
France Anti - Radicalism Bill:  ഫ്രാൻസ് തീവ്രവാദ - വിരുദ്ധ ബിൽ പാസ്സാക്കി; ഇസ്ലാമിക തീവ്രവാദം ഒഴിവാക്കാനാണ് പുതിയ ബിൽ

Paris: ഫ്രാൻസ് പാർലമെന്റിന്റെ (Parliament) ലോവർ ഹൗസ്  ചൊവ്വാഴ്ച തീവ്രവാദ - വിരുദ്ധ ബിൽ (Anti - Radicalism Bill) പാസ്സാക്കി. ഫ്രാൻസിൽ മുസ്ലിം തീവ്രവാദം കുറയ്ക്കാനായി ആണ് ഈ പുതിയ ബിൽ പാസാക്കിയത്. പുതിയ നിയമ പ്രകാരം മുസ്ലിം പള്ളികളിലും മതപഠന കേന്ദ്രങ്ങളിലും സർക്കാരിന്റെ മേൽനോട്ടം കൂടുതൽ ശക്തമാക്കുകയും ബഹുഭാര്യത്വം, നിർബന്ധിച്ചുള്ള വിവാഹം തുടങ്ങിയ അനാചാരങ്ങൾ നശിപ്പിക്കാനും ഫ്രാൻസ് ഈ നിയമം ഉപയോഗിക്കും. മുസ്ലിം തീവ്രവാദത്തെ വേരോടെ നശിപ്പിക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷണം.

തീവ്രവാദത്തിനെതിരെ (Terrorism) ഫ്രാൻസ് നടപടികൾ സ്വീകരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും കഴിഞ്ഞ വര്ഷം ഒക്ടോബറിൽ ഒരു അധ്യാപകന്റെ തല അറുത്തതും മറ്റ് അക്രമങ്ങൾ ഉണ്ടായതും മൂലമാണ് അതയാവശ്യമായി പുതിയ ബിൽ പാസ്സാക്കിയത്.  ഇത് കൂടാതെ ഫ്രഞ്ച് മൂല്യങ്ങളായ ലിംഗ സമത്വവും (Equality) മതേതരത്വവും സംരക്ഷിക്കാൻ ഈ നിയമം അത്യാവശ്യമാണെന്ന് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ അറിയിച്ചിരുന്നു.

ALSO READ: Ngozi Okonjo-Iweala: WTO യുടെ ആദ്യ വനിതാ മേധാവി, ഡൊണാൾഡ് ട്രംപ് നിയമിക്കാൻ എതിർത്ത ആഫ്രിക്കൻ വംശജ വിശേഷണങ്ങൾ ഏറെ

ഫ്രാൻസിലെ മുസ്ലിങ്ങൾ (Muslim) ഈ നിയമം തങ്ങളുടെ മതസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്നും തങ്ങളെ ഗവണ്മെന്റ് അന്യായമായി ലക്ഷ്യം വെച്ച് കൊണ്ടാണ് ഈ നിയമം പുറത്തിറിക്കിയിരിക്കുന്നതെന്നും ആരോപിച്ചു. ഫ്രാൻസിന് തീവ്രവാദത്തെ നേരിടാൻ ആവശ്യമായ നിയമങ്ങൾ ഉണ്ടെന്നും അവർ പറഞ്ഞു. 

ALSO READ: Myanmar: പ്രതിഷേധം ശക്തമാകുന്നതിനിടെ മ്യാന്മാർ MIlitary Coup Aung San Suu Kyi യുടെ തടവ് ഫെബ്രുവരി 17 വരെ നീട്ടി

  എന്നാൽ മാക്രോൺ അടുത്ത വർഷത്തെ തെരഞ്ഞെടുപ്പ് (Election) മുന്നിൽ കണ്ട് യാഥാസ്ഥിതികരും തീവ്ര വലത് പക്ഷ വാദികളുമായ വോട്ടറുമാരുടെ വോട്ട് സമ്പാദിക്കനാണ് ഈ നിയമം പാസാക്കിയതെന്നാണ് ചില രാഷ്ട്രീയ നിരീക്ഷർ പറയുന്നത്. ഇനി മക്രോണിന്റ പാർട്ടിയ്ക്ക് ഭൂരിപക്ഷമില്ലാത്ത സെനറ്റും കൂടി ഇനി ബിൽ പാസാക്കണം. 

ALSO READ:  Ebola in Guniea: മൂന്ന് മരണങ്ങൾ ഉണ്ടായതിനെ തുടർന്ന് ഗിനിയയിൽ Ebola രോഗം സ്ഥിരീകരിച്ചു

എന്നാൽ ഈ ആരോപണങ്ങൾക്കിടയിലും ആവർത്തിച്ചുള്ള ഭീകരാക്രമണങ്ങളിലേക്കും മതേതരത്വം, സമത്വം, മറ്റ് ഫ്രഞ്ച് (French) മൂല്യങ്ങളും നിയമങ്ങളും നിരസിക്കുന്ന ഒരു "സമൂഹം" ഉള്ളത് രാജ്യത്തിന്റെ വികാസനത്തെ ബാധിക്കുമെന്നും തീവ്രവാദ ഭീഷണി (Threat) യഥാർഥ്യമാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് സർക്കാർ ഈ നിയമം ആത്യാവശ്യമാണെന്ന് വാദിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News