വെല്ലിംഗ്ടണ്‍ : ന്യൂസിലൻഡിൽ (New Zealand) ഫൈസർ വാക്സിൻ സ്വീകരിച്ച യുവതി മരിച്ചു. ഫൈസര്‍ വാക്സിനുമായി (Pfizer Vaccine) ബന്ധപ്പെട്ട് ആദ്യ മരണമാണ് രാജ്യത്ത് (Country) റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫൈസര്‍ വാക്സിന്‍ സ്വീകരിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ഉള്ളിലാണ് യുവതി മരിച്ചത്‌. യുവതിയുടെ പ്രായം വെളിപ്പെടുത്തിയിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

'ന്യൂസിലന്‍ഡില്‍ ഫൈസര്‍ വാക്‌സിന്റെ പാർശ്വഫലവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്ത ആദ്യമരണമാണിത്.' ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഫൈസര്‍ വാക്സിന്‍ സ്വീകരിക്കുന്നവരില്‍ അത്യപൂര്‍വ്വമായി കണ്ടെത്തുന്ന മയോകാര്‍ഡൈറ്റിസ് ആണ് മരണകാരണമെന്ന് വാക്‌സിന്‍ സുരക്ഷാ നിരീക്ഷണ ബോര്‍ഡ് വിലയിരുത്തി. ഹ്യദയപേശികള്‍ക്ക് വീക്കം ഉണ്ടാവുകയും രക്തം പമ്പ് ചെയ്യുന്ന അളവ് താഴ്ന്ന് ഹൃദയമിടിപ്പില്‍ വ്യതിയാനം വരുകയും ചെയ്യുന്ന അവസ്ഥയാണ് മയോകാര്‍ഡൈറ്റിസ്.


Also Read: UK യിൽ Pfizer Vaccine 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി


വാക്സിന്റെ പാർശ്വഫലമായുണ്ടായ മയോകാർഡൈറ്റിസ് തന്നെയാണ് യുവതിയുടെ മരണത്തിന് പ്രധാനകാരണമായി ആരോ​ഗ്യ മന്ത്രാലയം വിലയിരുത്തുന്നത്. എന്നാല്‍ വാക്സിനെടുക്കുമ്പോൽ ഉണ്ടായേക്കാവുന്ന മറ്റ് അസുഖങ്ങളുടെ സാന്നിധ്യം ചിലപ്പോള്‍ വാക്സിന്റെ ഫലത്തെ ബാധിച്ചേക്കാമെന്ന് വാക്സിന്‍ സുരക്ഷാ നിരീക്ഷണ ബോര്‍ഡ് അഭിപ്രായപ്പെട്ടു. 


Also Read: America COVID Vaccination : അമേരിക്കയിലെ 50 ശതമാനം ജനങ്ങളും പൂർണമായി കോവിഡ് വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞുവെന്ന് വൈറ്റ് ഹൗസ്


ഉന്നതാധികാര സമിതിക്ക്  മുന്‍പാകെ കൂടുതൽ വിലയിരുത്തലുകൾക്കായി കേസ് സമര്‍പ്പിച്ചിരിക്കുകയാണ്. ഉന്നതാധികാര സമിതിയുടെ റിപ്പോർട്ട് കൂടി ലഭ്യമായാൽ മാത്രമെ മരണ കാരണം സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളുവെന്ന് ആരോ​ഗ്യമന്ത്രാലയം ചൂണ്ടികാട്ടി. കോവിഡിന്റെ പാര്‍ശ്വഫലങ്ങൾ മൂലമുണ്ടാകുന്ന പ്രതികൂല ഘടകങ്ങളേക്കാൾ വലുതാണ് വാക്സിൻ മൂലമുണ്ടാകുന്ന ഗുണഫലങ്ങളെന്ന് വാക്‌സിന്‍ സുരക്ഷാ നിരീക്ഷണ ബോര്‍ഡ് വിലയിരുത്തി.


Also Read: Pfizer, Moderna കോവിഡ് വാക്സിനുകൾക്ക് നയപരമായ മാറ്റങ്ങൾ വരുത്തി അടിയന്തര ഉപയോഗത്തിനായി കേന്ദ്രം തയ്യറെടുക്കുന്നു


ഫൈസര്‍, ജാന്‍സെന്‍, ആസ്ട്രസെനെക്ക തുടങ്ങിയ വാക്‌സിനുകള്‍ക്ക് (Vaccine) ന്യൂസീലൻഡിൽ അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് വിതരണത്തിന് അനുമതി ഫൈസറിന് മാത്രമാണ്. അതേസമയം രാജ്യത്തെ വാക്‌സിനേഷൻ (Vaccination) നിരക്ക് വളരെ കുറവാണ്. ഇതും ആശങ്കയ്ക്ക് ഇടയ്ക്കുന്നുണ്ട്. ന്യൂസിലാൻഡിലെ ആകെ ജനസംഖ്യയിൽ 20 ശതമാനം പേർ മാത്രമാണ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്. വികസിത രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇത് വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്.


നിലവില്‍ ഡെല്‍റ്റ വകഭേദത്തോട് (Delta Variant) പടപൊരുതുന്ന രാജ്യത്ത് തിങ്കളാഴ്ച 53 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.