Texas Fish Rain : മീൻ മഴയുണ്ടാകുമോ ലോകത്ത്? ടെക്സാസിലെ സംഭവം വിരൽ ചൂണ്ടുന്നത്
അനിമൽ റെയ്ൻ (Animal Rain) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഇതാദ്യമായി അല്ല ടെക്‌സാസിൽ ഈ പ്രതിഭാസം ഉണ്ടാകുന്നത്.
Texas : ടെക്‌സാസിൽ കഴിഞ്ഞ ആഴ്ച്ച മഴ പെയ്തത് വെള്ളം മാത്രമല്ല മീൻ (Fish Rain) കൂടിയായിരുന്നു. സിറ്റി ഓഫ് ടെക്സാർക്കാന എന്ന ഫേസ്ബുക്കിൽ അക്കൗണ്ടിൽ നിന്നാണ് ഈ വിവരം പങ്ക് വെച്ചത്. തവളകൾ, ഞണ്ടുകൾ, ചെറുമത്സ്യങ്ങൾ തുടങ്ങിയ ചെറുജലജീവികൾ ഭൂമിയുടെ ജലസ്രോതസ്സുകളിലേക്ക് ഒഴുകിയെത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത് എന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.
അനിമൽ റെയ്ൻ (Animal Rain) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഇതാദ്യമായി അല്ല ടെക്‌സാസിൽ ഈ പ്രതിഭാസം ഉണ്ടാകുന്നത്. അസാധാരണമാണെങ്കിലും ഇത് വളരെ ചുരുക്കം തവണകൾ മാത്രമാണെങ്കിലും ടെക്‌സാസിൽ ഉണ്ടായിട്ടുണ്ടെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.
നാഷണൽ ജിയോഗ്രഫി പുറത്ത് വിടുന്ന വിവരങ്ങൾ അനുസരിച്ച് തവള, ഞണ്ട്, ചെറുമീനുകൾ തുടങ്ങിയ ചെറുജലജീവികൾ ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന ജലസ്രോതസ്സുകളിലോ തട്ടുകളിലോ ഒലിച്ചുപോകുന്നതാണ് ഇതിന് കാരണം. ഈ ചെറു ജീവജാലങ്ങൾ മഴയുടെ സമയത്ത് മഴയോടൊപ്പം ഭൂമിയിലേക്ക് എത്തുകയും ചെയ്യും.
4 മുതൽ 5 വരെ ഇഞ്ചുകൾ വലുപ്പമുള്ള മീനുകളാണ് ഈ പ്രദേശത്ത് കണ്ടെത്തിയത്. ഒരു കാർ ഡീലർഷിപ്പിന് ഇടയിലാണ് താൻ മത്സ്യം പെയ്തത് ശ്രദ്ധിച്ചതെന്ന് ടെക്സാർക്കാന നിവാസിയായ ജെയിംസ് ഓഡിർഷ് ഡബ്ല്യുസിഐഎയോട് പറഞ്ഞു. ഇത് കഴിഞ്ഞപ്പോൾ താൻ മീനുകൾ ശേഖരിച്ചുവെന്നും മറ്റൊരാൾ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...