കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിൽ നാശം വിതച്ച് പ്രളയം. പ്രളയത്തിൽ 259 പേർ മരിച്ചതായി റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയിലെ പ്രധാന ന​ഗരമായ ഡർബനിലാണ് പ്രളയം വലിയ നാശമുണ്ടാക്കിയത്. ദക്ഷിണാഫ്രിക്കയിലെ ഡർബൻ പ്രദേശത്തെ പ്രളയം 259 പേരുടെ മരണത്തിന് ഇടയാക്കി. ഇത് വളരെയധികം ദുഖകരമാണെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് ഈ ദുരന്തം ഉണ്ടായത്. കാലാവസ്ഥാ വ്യതിയാനം ഗുരുതരമാണെന്ന് ഇത് വ്യക്തമാക്കുന്നു. ഡർബനിലെ പ്രളയബാധിത പ്രദേശങ്ങൾ റമാഫോസ സന്ദർശിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിശക്തമായ പ്രളയത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. ക്വാസുലു-നടാൽ പ്രവിശ്യയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഡർബൻ പ്രദേശത്തെ ദുരന്തമേഖലയായി പ്രഖ്യാപിക്കുമെന്നും റമാഫോസ പറഞ്ഞു. പാലങ്ങളും റോഡുകളും തകർന്നു. പ്രളയത്തിൽ ഒരു കുടുംബത്തിലെ 10 പേർ മരിച്ചതായും അദ്ദേഹം വ്യക്തമാക്കി. കെട്ടിടങ്ങൾ തകരുകയും അടിസ്ഥാന സൗകര്യങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നിരവധി പേർക്ക് വീടുകൾ ഉപേക്ഷിക്കേണ്ടി വന്നു. ഡർബൻ തുറമുഖത്ത് നിന്ന് ഷിപ്പിങ് കണ്ടെയ്‌നറുകൾ ഒഴുകിപ്പോയി.


ALSO READ: ഫിലിപ്പൈൻസിൽ വീശിയടിച്ച് മെഗി ചുഴലിക്കാറ്റ്. മഴയിലും മണ്ണിടിച്ചിലിലും മരണം 25 കടന്നു


പ്രളയത്തെ തുടർന്ന് വിവിധ പവർ സ്റ്റേഷനുകളുടെ പ്രവർത്തനം താറുമാറായി. വൈദ്യുതി കണക്ഷനുകൾ പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. ദക്ഷിണാഫ്രിക്കൻ നാഷണൽ ഡിഫൻസ് ഫോഴ്‌സ് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ജനറൽ റുഡ്‌സാനി മാഫ്‌വാനിയ പറഞ്ഞു. പ്രളയബാധിത മേഖലയിൽ സൈനികരെയും ഹെലികോപ്റ്ററുകളും വിന്യസിച്ചതായും അദ്ദേഹം പറഞ്ഞു. ക്വാസുലു-നതാലിലും മറ്റ് പ്രവിശ്യകളിലും കാറ്റും മഴയും തുടരുമെന്ന് ദക്ഷിണാഫ്രിക്കയിലെ കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി. ദക്ഷിണാഫ്രിക്കയുടെ ഈസ്റ്റേൺ കേപ്, ഫ്രീ സ്റ്റേറ്റ്, നോർത്ത് വെസ്റ്റ് പ്രവിശ്യകൾ എന്നിവയെ പ്രളയം ബാധിച്ചേക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.