Pigs Kidney to Human: ലോകത്താദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ വെച്ചുപിടിപ്പിച്ചു; സുപ്രധാന ചുവടുവെപ്പുമായി വൈദ്യശാസ്ത്രരംഗം
Transplantation of pig kidney into human: അമേരിക്കയിൽ നിന്നുമുള്ള 62 വയസ്സുകാരനായ റിച്ചാർഡ് സ്ലെമാനിനാണ് വൃക്ക വച്ചുപിടിപ്പിച്ചത്. നാലുമണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയാണ് നടത്തിയത്. വൃക്ക രോഗം മൂലം ദുരിതം അനുഭവിച്ച തനിക്ക് പന്നി വൃക്ക മാറ്റി വച്ചതിലൂടെ രണ്ടാം ജന്മമാണ് ലഭിച്ചതെന്ന് റിച്ചാർഡ് പ്രതികരിച്ചു.
വാഷിംഗ്ടൺ: വൈദ്യശാസ്ത്ര രംഗത്ത് സുപ്രധാനമായ ചുവടുവെപ്പ്. ലോകത്ത് ആദ്യമായി ഒരു മനുഷ്യനിൽ പന്നിയുടെ വൃക്ക വച്ചുപിടിപ്പിച്ചു. അമേരിക്കയിൽ നിന്നുള്ള വൈദ്യശാസ്ത്ര വിദഗ്ധരാണ് ഈ നിർണായകനീക്കം നടത്തിയിരിക്കുന്നത്. മസാചുസൈറ്റ്സ് ഡോക്ടർ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് ഈ അത്യപൂർവ്വ നേട്ടത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കിയത്. അമേരിക്കയിൽ നിന്നുമുള്ള 62 വയസ്സുകാരനായ റിച്ചാർഡ് സ്ലെമാനിനാണ് വൃക്ക വച്ചുപിടിപ്പിച്ചത്. നാലുമണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയാണ് നടത്തിയത്. വൃക്ക രോഗം മൂലം ദുരിതം അനുഭവിച്ച തനിക്ക് പന്നി വൃക്ക മാറ്റി വച്ചതിലൂടെ രണ്ടാം ജന്മമാണ് ലഭിച്ചതെന്ന് റിച്ചാർഡ് പ്രതികരിച്ചു.
ALSO READ: തലയിൽ തൂവലോ കിരീടമോ? ആ പാമ്പിനെ കണ്ട് ഭയന്നവർ നിരവധി
അതേസമയം ആരോഗ്യരംഗത്തെ നാഴികക്കല്ലായി മാറും ഈ ശസ്ത്രക്രിയ എന്നാണ് ഡോക്ടർമാരുടെ അവകാശവാദം. ഇത് വിജയകരമാകുന്ന അതിലൂടെ പലയാളുകൾക്കും പുതുജീവൻ നൽകാൻ സാധിക്കും എന്നും ഡോക്ടർമാർ പ്രതികരിച്ചു. ടൈപ്പ് 2 പ്രമേഹം, ഹൈപ്പർ ടെൻഷൻ, എന്നിവ മൂലം വലഞ്ഞിരുന്ന റിച്ചാർഡിന് 2015ലാണ് മനുഷ്യന്റെ വൃക്ക മാറ്റിവച്ചത്. എന്നാൽ അഞ്ചുവർഷത്തിനുശേഷം വീണ്ടും രോഗലക്ഷണങ്ങൾ പ്രകടമാവുകയും കാര്യം വഷളാവുകയും ചെയ്തതിനെ തുടർന്നാണ് ഇപ്പോൾ പന്നിയുടെ വൃക്ക മാറ്റി വെച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.