Viral Video | തലയിൽ തൂവലോ കിരീടമോ? ആ പാമ്പിനെ കണ്ട് ഭയന്നവർ നിരവധി

Viral Snake Video: ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.  തലയിൽ തൂവല് പോലെ പൊങ്കി നിൽക്കുന്ന വലിയ രോമങ്ങളുമായി ഒരു മൂർഖൻ പാമ്പാണ് വീഡിയോയിൽ

Written by - Zee Malayalam News Desk | Last Updated : Mar 21, 2024, 10:46 AM IST
  • തലയിൽ തൂവല് പോലെ പൊങ്കി നിൽക്കുന്ന വലിയ രോമങ്ങളുമായി ഒരു മൂർഖൻ പാമ്പ്
  • വീഡിയോയിലുള്ള പാമ്പ് ഏതാണെന്നോ ഇത് എവിടെ നിന്നുമുള്ള ദൃശ്യങ്ങളാണെന്നോ വ്യക്തമല്ല
  • 100 വർഷത്തിലധികം പ്രായമുള്ള പാമ്പ് എന്ന തലക്കെട്ടിലാണ് പേജിൽ വീഡിയോ
Viral Video | തലയിൽ തൂവലോ കിരീടമോ? ആ പാമ്പിനെ കണ്ട് ഭയന്നവർ നിരവധി

സോഷ്യൽ മീഡിയയിൽ വൈറാലാവുന്ന വീഡിയോകൾ നിരവധിയാണ്.  മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് ഇത്തരത്തിൽ ഒരു വലിയ വിഭാഗം പ്രേക്ഷകർ തന്നെയുണ്ട്. അത്  പാമ്പായിക്കൊള്ളട്ടെ പക്ഷികളാകട്ടെ കാണാനും ആസ്വദിക്കാനും എല്ലാവർക്കും ഇഷ്ടവുമാണ്. ഇതിൽ കൂടുതൽ ആരാധകരുള്ളത് ഒരു പക്ഷെ പാമ്പിനായിരിക്കും പാമ്പുകളെ പറ്റി എന്ത് കണ്ടാലും ഒരേ സമയം പേടിയും ഒപ്പം ആകാക്ഷയും നമ്മുക്ക് തോന്നും.

ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.  തലയിൽ തൂവല് പോലെ പൊങ്കി നിൽക്കുന്ന വലിയ രോമങ്ങളുമായി ഒരു മൂർഖൻ പാമ്പാണ് വീഡിയോയിൽ. ഇടയിൽ പാമ്പ് തല പൊക്കി നോക്കുമ്പോൾ തലയിലിരിക്കുന്നത് കിരീടമാണോ എന്ന് പോലും തോന്നിപ്പോകും. വെറും 9 സെക്കൻറ് മാത്രമുള്ള വീഡിയോ ThatsAmazingVid എന്ന ട്വിറ്റർ പേജിലാണ് എത്തിയത്.

ഏതാണീ പാമ്പ്

വീഡിയോയിലുള്ള പാമ്പ് ഏതാണെന്നോ ഇത് എവിടെ നിന്നുമുള്ള ദൃശ്യങ്ങളാണെന്നോ വ്യക്തമല്ല. 100 വർഷത്തിലധികം പ്രായമുള്ള പാമ്പ് എന്ന തലക്കെട്ടിലാണ് പേജിൽ വീഡിയോ പങ്ക് വെക്കുന്നത്. 40000-ൽ അധികം പേരാണ് വീഡിയോ ദൃശ്യങ്ങൾ കണ്ടത്. ഇത് ഏത് പാമ്പാണ്, തലയിലെ രോമം പശ തേച്ച് ഒട്ടിച്ചതാണോ എന്ന് പോലും കമൻറുകളുണ്ട്. എന്തായാലും വ്യത്യസ്തനായ പാമ്പ് സോഷ്യൽ മീഡിയയിൽ വൈറലാണ്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News