ടോക്കിയോ:  Shinzo Abe Attacked: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റതായി റിപ്പോർട്ട്. കിഴക്കന്‍ ജപ്പാനിലെ നാറ നഗരത്തില്‍ പ്രസംഗിച്ചു കൊണ്ടിരിക്കവെയാണ് ഷിന്‍സോ ആക്രമിക്കപ്പെട്ടത്. നെഞ്ചിലാണ് വെടിയേറ്റത്. വെടിയൊച്ച കേട്ടെന്നും രക്തം ഒലിച്ച് ആബെ നിലത്തു വീണെന്നും ജപ്പാനിലെ എൻ‌എച്ച്‌കെ വേൾഡ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അക്രമിയെ സംഭവസ്ഥലത്തു വച്ചുതന്നെ പിടികൂടിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



Also Read: UK Next PM : ഇനി ഈ ഇന്ത്യൻ വംശജൻ ബ്രിട്ടൺ ഭരിക്കുമോ? ജോൺസണിന് ശേഷം ആര്?


സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അബോധാവസ്ഥയിലായ ആബെയെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.  തുടർച്ചയായ രണ്ട് വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എൻഎച്ച്‌കെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം ജപ്പാൻ ഭരിച്ച പ്രധാനമന്ത്രിയാണ് ഷിൻസോ ആബെ. അദ്ദേഹം 2020ലാണ് പ്രധാനമന്ത്രി പദത്തിൽ നിന്നും പടിയിറങ്ങിയത്. വരാനിരിക്കുന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയായ ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിക്കു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയായിരുന്നു വെടിയേറ്റത് എന്നാണ് റിപ്പോർട്ട്.


Also Read: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 50 റൺസ് വിജയം; ചരിത്രം കുറിച്ച് ഹാർദ്ദിക്‌ പാണ്ഡ്യ!


ആബെയുടെ നില അതീവഗുരുതരമാണെന്നും പിന്നില്‍ നിന്നാണ് ആബെയ്ക്ക് വെടിയേറ്റതെന്നുമാണ് റിപ്പോര്‍ട്ട്.  ഇതിനിടയിൽ ആബെയ്ക്ക് ഹൃദയാഘാതം സംഭവിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. കൈത്തോക്ക് ഉപയോഗിച്ചാണ് അക്രമി വെടിവച്ചതെന്നു സ്ഥിരീകരിച്ച പോലീസ് ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 


ആബെ ആദ്യമായി ജപ്പാന്റെ പ്രധാനമന്ത്രിയാകുന്നത്  2006 ലാണ്. ശേഷം 2012ൽ വീണ്ടും പ്രധാനമന്ത്രിയായ അദ്ദേഹം 2020 വരെ തുടർന്നു. ഈ സമയങ്ങളിലെല്ലാം എൽഡിപിയുടെ അധ്യക്ഷനും ആബെയായിരുന്നു. 2012ൽ പ്രതിപക്ഷ നേതാവായും 2005 മുതൽ 2006 വരെ ചീഫ് കാബിനറ്റ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.


 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.